ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, February 24, 2021 10:32 PM IST
ആ​ല​പ്പു​ഴ: ര​ജി​സ്റ്റേർഡ് എ​ൻ​ജി​നിയേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ-​റെ​ൻ​സ്ഫെ​ഡ് ജി​ല്ലാ സ​മ്മേ​ള​നം എ.​എം. ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് എ​ൻ.​ടി. മൈ​ക്കി​ൾ അ​ധ്യ​ക്ഷ​നാ​യി. എം പാ​ന​ൽ ലൈ​സ​ൻ​സി​ക​ൾ ന​ല്കു​ന്ന ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​നു​മ​തി റ​ദ്ദു​ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​കാ​ശം ലൈ​സ​ൻ​സി​ക​ൾ​ക്ക് ന​ല്ക​ണ​മെ​ന്നും നി​ല​വി​ലു​ണ്ടാ​യി​രു​ന്ന വ​ണ്‍​ഡേ പെ​ർ​മി​റ്റ് സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​ൾ സ​ലാം, വൈ​സ്പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ന്ദ്ര​കു​മാ​ർ, ജി​ല്ലാ​സെ​ക്ര​ട്ട​റി മ​ധു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി എ.​കെ. മ​ഞ്ചുമോ​ൻ, സെ​ക്ര​ട്ട​റി​യാ​യി എ. ​സി​നി, ട്ര​ഷ​റ​റാ​യി സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.