ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി
Thursday, February 25, 2021 10:37 PM IST
മാ​വേ​ലി​ക്ക​ര: ശ​ര​ണ​ബാ​ല്യം​കാ​വ​ൽ പ്ല​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ര​ക്ഷ​ാക​ർ​ത്തൃ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി മാ​വേ​ലി​ക്ക​ര​യി​ൽ സം​ഘ​ടി​പ്പി​ച്ചു. വ​നി​താ ശി​ശുവി​ക​സ​നവ​കു​പ്പ്, ജി​ല്ലാ ശി​ശുസം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബു​ദ്ധി​മു​ട്ടു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വ​ള​രു​ന്ന നി​യ​മ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ത്ത കു​ട്ടി​ക​ൾ​ക്ക് മാ​ന​സി​ക​ശാ​രീ​രി​ക​സാ​മൂ​ഹി​ക വി​ക​സ​ന​വും സം​ര​ക്ഷ​ണ​വും ന​ൽ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യു​ള്ള​താ​ണ് പ​ദ്ധ​തി. മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് ഹാളി​ൽ ന​ട​ന്ന പ​രി​പാ​ടി ശി​ശുവി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ എൽ. ഷീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐസിഡിഎ​സ് സൂ​പ്പ​ർ​വൈ​സ​ർ നി​ർ​മല അ​ധ്യക്ഷ​ത വ​ഹി​ച്ചു.