ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റു​ക​ളു​ടെ ചെല​വ് കേ​ന്ദ്ര​-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വ​ഹി​ക്ക​ണമെന്ന്
Thursday, February 25, 2021 10:37 PM IST
എ​ട​ത്വ: ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റു​ക​ളു​ടെ ചെല​വ് കേ​ന്ദ്ര​-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വ​ഹി​ക്ക​ണ​മെ​ന്ന് കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ പു​തി​യ സ​ർ​ക്കു​ല​ർ പ്ര​കാ​രം വി​ദേ​ശ​ത്തും നാ​ട്ടി​ലും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​നു സ്വ​ന്തം ചെല​വി​ൽ വ​ഹി​ക്ക​ണെ​ന്ന നി​ർദേശം പ്ര​വാ​സി​ക​ളു​ടെ മേ​ൽ ഇ​ര​ട്ടി ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ്. നാ​ലു​പേ​ര​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് 20,000 രൂ​പ​യാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് മാ​ത്രം ന​ൽ​കേ​ണ്ടി വ​രു​ന്ന​ത്.

അ​തീ​വ ഗു​രു​ത​ര​മാ​യ സാ​ന്പ​ത്തി​ക കാ​ലാ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്പോ​ൾ തൊ​ഴി​ൽ​വേ​ത​ന ന​ഷ്ടം സം​ഭ​വി​ച്ച പ്ര​വാ​സി​ക​ളാ​ണ് തി​രി​ച്ചെ​ത്തു​ന്ന​ത്. പ്ര​വാ​സി​ക​ൾക്ക് ഏ​റെ ബു​ദ്ധി​മു​ട്ടാ​ക്കുന്ന തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണം. ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റു​ക​ളു​ടെ ചെല​വ് കേ​ന്ദ്ര​-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വ​ഹി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി ഫാ​ക്സ് സ​ന്ദേ​ശ​മ​യ​ച്ചു.