കു​ട്ട​നാ​ട് വി​ക​സ​ന സെ​മി​നാ​ർ
Saturday, February 27, 2021 10:28 PM IST
മ​ങ്കൊ​ന്പ്: കാ​ലാ​കാ​ല​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക​വും മ​റ്റു പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ​മൂ​ലം ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി​രി​ക്കു​ന്ന കു​ട്ട​നാ​ടി​നെ സം​ര​ക്ഷി​ക്കാ​നും കി​ട്ടാ​ക്ക​നി​യാ​യ ശു​ദ്ധ​ജ​ലം വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​നും മ​ണ്ഡ​ല​ത്തി​ൽനി​ന്നുത​ന്നെ ഇ​ച്ഛാ​ശ​ക്തി​യു​ള്ള​തും ഉൗ​ർ​ജ​സ്വ​ല​ത​യു​മു​ള്ള പു​തി​യ യു​വ നേ​തൃ​ത്വ​ങ്ങ​ൾ​ക്ക് സീ​റ്റ് ന​ൽ​കാ​ൻ മു​ന്ന​ണി നേ​തൃ​ത്വ​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്. പു​ളി​ങ്കു​ന്ന് ഫോ​റോ​നാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച 2021ലെ ​എ​ന്‍റെ കു​ട്ട​നാ​ട് വി​ക​സ​ന സെ​മി​നാ​ർ എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫോ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സി​ബി മൂ​ലം​കു​ന്നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ കു​ര്യാ​ക്കോ​സ് പു​ളി​വേ​ലി​ൽ, വി.​എ. ജോ​ബ് വി​രു​ത്തി​ക​രി, എം.​കെ. ജോ​സ​ഫ്, എ​ബി​ൻ അ​ല​ക്സാ​ണ്ട​ർ, വ​ർ​ഗീ​സ് മാ​ത്യു തു​ണ്ടി​യി​ൽ, മോ​ളി ജോ​സ​ഫ് പു​ര​യ്ക്ക​ൽ, കു​ര്യ​ൻ ജോ​സ​ഫ് കോ​യി​പ്പ​ള്ളി, ലൈ​സാ​മ്മ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കു​ട്ട​നാ​ടി​ന്‍റെ സാ​മ​ഗ്രവി​ക​സ​നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ മു​ന്ന​ണിക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ർ​ട്ടി​ക​ൾ ത​ന്നെ മ​ത്സ​രി​ക്ക​ണം എ​ന്ന പ്ര​മേ​യം സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ച്ചു.