മാ​ക്കേ​ക്ക​ട​വ്-​നേ​രേക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ
Sunday, February 28, 2021 10:31 PM IST
പൂ​ച്ചാ​ക്ക​ൽ: ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ട്ട് മാ​ക്കേ​ക്ക​ട​വ്-​നേ​രേ​ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ തു​ട​ങ്ങും. പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നെ​ങ്കി​ലും അ​പ്രോ​ച്ച് റോ​ഡി​നു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ട​സ​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​തി​നാ​ൽ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന തു​ക സം​ബ​ന്ധി​ച്ച് ത​ർ​ക്കം നി​ല​നി​ൽ​ക്കു​ക​യും ഉ​ട​മ​ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വ​സ്തു​വി​ന്‍റെ വി​ല ഹൈ​ക്കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ 5,17,000 രൂ​പ നി​ജ​പ്പെ​ടു​ത്തി​യെ​ങ്കി​ലും സ​ർ​ക്കാ​രിന്‍റെ ഭാ​ഗ​ത്തു നി​ന്നും ക​ള​ക്ട​ർ ഒ​പ്പു വ​യ്ക്ക​ണ​മാ​യി​രു​ന്നു.

എ​ന്നാ​ൽ ഈ ​തു​ക കൂ​ടു​ത​ലാ​ണ് എ​ന്നു കാ​ണി​ച്ച് അ​ന്ന​ത്തെ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ഇ​തി​നി​ട​യി​ൽ മു​ൻ അ​രൂ​ർ എം​എ​ൽ​എ എ.​എം. ആ​രി​ഫി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വ​സ്തു ഉ​ട​മ​ക​ളു​മാ​യി പ​ല​ത​വ​ണ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ല​ക്ഷ്യം ക​ണ്ടി​ല്ല. അ​തി​നാ​ലാ​ണ് ഇ​പ്പോ​ൾ നി​യ​മ​പ്ര​കാ​രം സ​ർ​ക്കാ​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന് വൈ​ക്കം നേ​രേ​ക​ട​വ് ഭാ​ഗ​ത്ത് 8.725 ആ​ർ സ്ഥ​ല​വും മാ​ക്കേ​ക​ട​വ് ഭാ​ഗ​ത്ത് 12.28 ആ​ർ സ്ഥ​ല​വും ആ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. സ്ഥ​ലം ഏ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് നി​ർ​മാ​ണം ഉ​ട​ൻ തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

850 മീ​റ്റ​ർ നീ​ള​വും ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി ഒ​ന്ന​ര മീ​റ്റ​ർ ന​ട​പ്പാ​ത​യും 11 മീ​റ്റ​ർ വീ​തി​യു​മു​ള​ള പാ​ല​ത്തി​ന് നൂ​റു​കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണച്ചെ​ല​വ്. തു​റ​വൂ​ർ പ​ന്പാ പാ​ത​യു​ടെ ര​ണ്ടാം​ഘ​ട്ട പാ​ല​മാ​യ മാ​ക്കേ​ക്ക​ട​വ്-​നേ​രേ​ക​ട​വ് പാ​ലം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ദേ​ശ മേ​ഖ​ല​യി​ലു​ള​ള​വ​ർ​ക്ക് കി​ഴ​ക്ക​ൻ മേ​ഖ​ല​യു​മാ​യി ബ​ന്ധപ്പെടുന്ന​തി​ന് പു​തി​യ വ​ഴി​യാ​കും.