ബേ​ക്ക​റി​ക​ളി​ൽ പ​ല​ഹാ​ര​ങ്ങ​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്നു​വെ​ന്ന്
Sunday, February 28, 2021 10:31 PM IST
അ​ന്പ​ല​പ്പു​ഴ: ബേ​ക്ക​റി​ക​ളി​ൽ പ​ല​ഹാ​ര​ങ്ങ​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്നു. പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വി​ന്‍റെ മ​റ​വി​ലാ​ണ് ബേ​ക്ക​റി​ക​ളി​ൽ പ​ല​ഹാ​ര​ങ്ങ​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത്. പ​പ്സ്, ഉ​ഴു​ന്നു​വ​ട, പ​രി​പ്പു​വ​ട, പ​ഴം പൊ​രി തു​ട​ങ്ങി​യ​വ​ക്ക് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ര​ണ്ട് മു​ത​ൽ അ​ഞ്ചു രൂ​പ വ​രെ​യാ​ണ് വി​ല വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ ഇ​പ്പോ​ൾ പ​ല വീ​ടു​ക​ളി​ൽ നി​ർ​മി​ച്ച് ബേ​ക്ക​റി​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും ബേ​ക്ക​റി ഉ​ട​മ​ക​ൾ വ​ലി​യ തു​ക​യാ​ണ് ഈ​ടാ​ക്കു​ന്ന​ത​ത്രെ. ഇ​വ​ക്ക് നി​ശ്ചി​ത അ​ള​വി​ൽ തൂ​ക്കം വേ​ണ​മെ​ന്നും അ​ള​വു​തൂ​ക്ക നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.
എ​ന്നാ​ൽ ഈ ​വ്യ​വ​സ്ഥ കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് പ​ല​ഹാ​ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തും വി​ൽ​ക്കു​ന്ന​തു​മെ​ന്നാ​ണ് ആ​ക്ഷേ​പം. വി​ല വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന നി​യ​മ​വും പ​ല​രും പാ​ലി​ക്കാ​റി​ല്ല. വി​ല നി​യ​ന്ത്രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.