ത​ങ്കി-​പൊ​റു​ത്താം​കു​ഴി റോ​ഡു​പ​ണി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്
Tuesday, March 2, 2021 10:48 PM IST
ചേ​ർ​ത്ത​ല: പു​ന​ർ​നി​ർ​മി​ക്കാ​നാ​യി പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന ത​ങ്കി-​പൊ​റു​ത്താം​കു​ഴി റോ​ഡു​പ​ണി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് ത​ങ്കി ചാ​രി​റ്റി ട്ര​സ്റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ഞ്ച​ര കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് റോ​ഡു​പ​ണി ന​ട​ത്തി​യ​ത്. ത​ങ്കി പ​ള്ളി​യു​ടെ മു​ന്നി​ലെ ക​ല്ലു​പാ​ക​ലാ​ണ് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ഇ​വി​ടെ റോ​ഡ് ക്രോ​സ് ചെ​യ്തു കാ​ന​ക​ളു​ള്ള മൂന്നിടങ്ങളിലാണ് ക​ല്ലു​പാ​ക​ൽ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്.

കാ​ന​ക​ളു​ടെ പ​ണി എ​ത്ര​യും പെ​ട്ടെ​ന്നു പൂ​ർ​ത്തീ​ക​രി​ച്ച് ത​ങ്കി​പ്പ​ള്ളി​യി​ലെ വ​ലി​യ നോ​ന്പ് തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​സ​ഹവ്യാ​ഴം, ദുഃ​ഖ​വെ​ള്ളി ദി​ന​ങ്ങ​ൾ​ക്കു മു​ന്പാ​യി ഈ ​ഭാ​ഗ​ത്തെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ത​ന്പി ച​ക്കു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ. ജോ​സ് ബാ​ബു, റ്റി.​ഡി. മൈ​ക്കി​ൾ, ജോ​യി അ​ഴീ​ക്ക​ൽ, സേ​വ്യ​ർ ക​ന്പ​ക്കാ​ര​ൻ, പി.​ജെ. ചാ​ക്കോ, ത​ങ്ക​ച്ച​ൻ കു​ന്നും​പു​റ​ത്ത്, ഉ​ണ്ണി ക​ല്ലു​വീ​ട്ടി​ൽ, സ​ജി​മോ​ൻ വ​ട​ക്കേ​മു​റി, അ​ഭി​ലാ​ഷ് വ​ള്ളോംത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.