വീ​ടു​ക​ളിൽ തെ​രു​വു​നായ ആ​ക്ര​മ​ണം: ക​ടി​ച്ചു​ന​ശി​പ്പി​ച്ച പാ​ദ​ര​ക്ഷ​ക​ൾ കൗ​ണ്‍​സി​ല​ർ​ക്ക്
Tuesday, March 2, 2021 10:48 PM IST
ആ​ല​പ്പു​ഴ: വീ​ടു​ക​ൾ ക​യ​റി​യു​ള്ള തെ​രു​വു​നായക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ട്ടി​ക​ൾ ക​ടി​ച്ചു​ന​ശി​പ്പി​ച്ച പാ​ദ​ര​ക്ഷ​ക​ൾ വാ​ർ​ഡ് കൗ​ണ്‍​സി​ല​റു​ടെ ഓ​ഫീ​സി​ലെ​ത്തി​ച്ചു. പ​ട്ടി​ശ​ല്യ​ത്തെ​ക്കു​റി​ച്ചു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ന​ല്കി വ​രു​ന്ന രേ​ഖാ​മൂ​ല​മു​ള്ള പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ത്ത​തി​ലെ പ്ര​തി​ഷേ​ധ സൂചകമായാണ് ഈ ​നീ​ക്കം.
ത​ത്തം​പ​ള്ളി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ(ടിആർ എ) പ്ര​ദേ​ശ​ത്ത് അ​ല​ഞ്ഞു​തി​രി​യു​ന്ന തെ​രു​വു​പ​ട്ടി​ക​ളു​ടെ ശ​ല്യം അ​സ​ഹ​നീ​യ​മാ​യി​ട്ടും ജ​ന​സു​ര​ക്ഷ​യ്ക്ക് ആ​വ​ശ്യ​മാ​യ ഉ​ചി​ത​വും സ്വീ​കാ​ര്യ​വു​മാ​യ ന​ട​പ​ടി​ക​ൾ മു​നി​സി​പ്പാ​ലി​റ്റി സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പുവേ​ള​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മു​ന്പാ​കെ വ​ച്ചു നി​ല​പാ​ട് ആ​രാ​യും.
ടി​ആ​ർ​എ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് അം​ഗം മാ​ത്യു മാ​വു​ങ്ക​ലാ​ണ് വി​ശ​ദ​മാ​യ ക​ത്തു സ​ഹി​തം ത​ത്തം​പ​ള്ളി വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ കൊ​ച്ചു​ത്രേ​സ്യാ​മ്മ ജോ​സ​ഫി​നു വി​വ​രം കൈ​മാ​റി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ട​യി​ൽ വി​ദേ​ശ​നി​ർ​മി​ത​വും വി​ല​പി​ടി​പ്പു​ള്ള​തു​മാ​യ മൂ​ന്നു ജോ​ഡി പു​തി​യ ഷൂ​സും ഒ​രു ജോ​ഡി ച​പ്പ​ലു​മാ​ണ് മാ​ത്യു​വി​ന്‍റെ വീ​ട്ടു​മ​തി​ൽ ചാ​ടി സി​റ്റ്ഒൗ​ട്ടി​ൽ ക​യ​റി നാ​യ്ക്ക​ൾ ന​ശി​പ്പി​ച്ച​ത്.
കൂ​ടാ​തെ വീ​ട്ടി​ലും മു​റ്റ​ത്തും കി​ട​ക്കു​ന്ന ച​വി​ട്ടി​ക​ൾ പോ​ലു​ള്ള പ​ല സാ​ധ​ന​ങ്ങ​ളും ക​ടി​ച്ചു​കൊ​ണ്ടുപോ​കു​ക​യും പ​രി​സ​ര​മെ​ല്ലാം കാ​ഷ്ഠി​ച്ചു​വൃ​ത്തി​കേ​ടാ​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു. മു​പ്പ​തി​നാ​യി​ര​ത്തി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്.
അ​മൃ​ത് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ൾ ടാ​ർ ചെ​യ്ത​പ്പോ​ൾ അ​ര അ​ടി​യോ​ളം ഉ​യ​ർ​ന്ന​തി​നാ​ൽ പ​ട്ടി​ക​ൾ​ക്കു വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലേ​ക്കു മ​തി​ൽ ചാ​ടി​ക്ക​ട​ക്കാ​ൻ എ​ളു​പ്പ​മാ​യി. തെ​രു​വു​നാ​യ​ശ​ല്യം കു​റ​യ്ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൃ​ഗ ജ​ന​ന നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക്കു ജ​നു​വ​രി 28നു ​തു​ട​ക്കം കു​റി​ച്ചു​വെ​ന്നു വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും ടി​ആ​ർ​എ പ്ര​ദേ​ശ​ത്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി.