മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ദ​സു​ക​ൾ ആ​റി​ന്
Tuesday, March 2, 2021 10:48 PM IST
ആ​ല​പ്പു​ഴ: മ​ത്സ്യമേ​ഖ​ല​യെ ഒ​ന്നാ​കെ കു​ത്ത​ക​ക​ൾ​ക്ക് തീ​റെ​ഴു​തു​ന്ന കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ മ​ത്സ്യ​ബ​ന്ധ​ന നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​റി​ന് മ​ത്സ്യത്തൊഴി​ലാ​ളി സ​ദ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ മ​ത്സ്യത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി ) സം​സ്ഥാ​ന ക​മ്മ​ിറ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലി​ട​വും രാ​ജ്യ​ത്തി​ന്‍റെ ഭ​ക്ഷ്യസു​ര​ക്ഷ​യി​ൽ ന​ല്ലൊ​രു പ​ങ്ക് വ​ഹി​ക്കു​ന്ന​തു​മാ​യ മ​ത്സ്യമേ​ഖ​ല​യെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളു​ടെ മാ​തൃ​ക​യി​ൽ കു​ത്ത​ക​ക​ൾ​ക്ക് കൈ​മാ​റാ​നാ​ണ് പു​തി​യ നി​യ​മ​ത്തി​ലൂ​ടെ കേ​ന്ദ്രസ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ. ആ​ഞ്ച​ലോ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ര​ഘു​വ​ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ര​ണ്ടു​ സീ​റ്റ് വേ​ണ​മെ​ന്ന് പി.​സി. തോ​മ​സ്

ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ര​ണ്ടു​സീ​റ്റ് വേ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് പി.​സി. തോ​മ​സ് വി​ഭാ​ഗം എ​ൻ​ഡി​എ നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടും. ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​ിറ്റി ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ന്‍റേതാ​ണ് തീ​രു​മാ​നം. ചെ​ങ്ങ​ന്നൂ​ർ, കു​ട്ട​നാ​ട് സീ​റ്റു​ക​ൾ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. യോ​ഗം പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​സി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ൻ ക​ണ്ണാ​ട്ട്, പ്ര​ഫ. ഗ്രെ​യ്സ​മ്മ മാ​ത്യു, ജോ​ർ​ജ് ജോ​സ​ഫ്, റോ​യി എ​ട​ത്വ, കെ.​ജെ. എ​ബി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.