210 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Wednesday, March 3, 2021 10:03 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 210 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും മൂ​ന്നു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​താ​ണ്. 201 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 112 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 75,434 പേ​ർ രോ​ഗ​മു​ക്ത​രാ​യി . 3275 പേ​ർ ചി​കി​ത്സ​യി​ലും ക​ഴി​യു​ന്നു.

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ന് താ​ക്കീ​താ​യി എ​ഐ​വൈ​എ​ഫ് ച​ക്ര​ശൃം​ഖ​ല

ആ​ല​പ്പു​ഴ: അ​നി​യ​ന്ത്രി​ത​മാ​യി ഇ​ന്ധ​നവി​ല വ​ർ​ധി​പ്പി​ച്ചു ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന കേ​ന്ദ്രസ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രെ എ​ഐ​വൈ​എ​ഫ് ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ ച​ക്ര​ശൃം​ഖ​ല സം​ഘ​ടി​പ്പി​ച്ചു.​ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽനി​ന്നാരം​ഭി​ച്ച പ​രി​പാ​ടി​യി​ൽ യു​വ​ജ​ന​ങ്ങ​ൾ ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ അ​ണി​നി​ര​ത്തി പ്ര​തി​ഷേ​ധി​ച്ചു. ഇ​രു​ന്പു​പാ​ല​ത്തി​നു സ​മീ​പം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സ് ഉ​പ​രോ​ധം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ. അ​രു​ണ്‍​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ടി. ജി​സ് മോ​ൻ, പി.​എ​സ്.​എം. ഹു​സൈ​ൻ, എ. ​ശോ​ഭ, യു. ​അ​മ​ൽ, അ​സ്‌ലം​ഷാ, ഇ​സ​ഹാ​ക്ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി

തു​റ​വൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നൊരു​ക്ക​മാ​യി സൈ​ന്യം റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി. ചാ​വ​ടി, പ​ള്ളി​ത്തോ​ട് മേ​ഖ​ല​ക​ളി​ലാ​ണ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചാ​വ​ടി​യി​ലും തു​ട​ർ​ന്ന് ചാ​പ്പ​ക്ക​ട​വി​ലുംനി​ന്ന് ആ​രം​ഭി​ച്ച റൂ​ട്ട് മാ​ർ​ച്ച് അ​ന്ധ​കാ​ര​ന​ഴി​യി​ൽ അ​വ​സാ​നി​ക്കു​ക​യും ചെ​യ്തു. കു​ത്തി​യ​തോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഷൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ഐ​എ​സ്എ​ഫ്കാ​രാ​ണ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.