റ​വ. ജോ​ർ​ജ് മാ​ത്ത​ൻ ത​ര​ക​ൻ ഓർമയായിട്ട് ഒ​ന്ന​ര നൂ​റ്റാ​ണ്ട്
Wednesday, March 3, 2021 10:05 PM IST
എ​ട​ത്വ: ആം​ഗ്ലി​ക്ക​ൻ സ​ഭ​യി​ൽ ആ​ദ്യ​പൗ​രോ​ഹ​ിത്യം സ്വീ​ക​രി​ച്ച ആ​ദ്യ മ​ല​യാ​ള വ്യാ​ക​ര​ണ​ഭാ​ഷാ ഗ്ര​ന്ഥ​ക​ർ​ത്താ​വാ​യ റ​വ. ജോ​ർ​ജ് മാ​ത്ത​ൻ ത​ര​ക​ൻ ഓർമയായിട്ട് ഇ​ന്ന് ഒ​ന്ന​ര നൂ​റ്റാ​ണ്ട്. സു​റി​യാ​നി, ഇം​ഗ്ലീ​ഷ്, ഗ്രീ​ക്ക്, ഹീ​ബ്രു, സം​സ്കൃ​തം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദു​സ്ഥാ​നി ഭാ​ഷ​ക​ളി​ൽ പ​ണ്ഡി​ത​നാ​യ റ​വ. ജോ​ർ​ജ് മാ​ത്ത​ൻ ത​ര​ക​ൻ വ്യാ​ക​ര​ണം, സ​ത്യ​വേ​ദ​ഖേ​ടം തു​ട​ങ്ങി നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വു​മാ​ണ്. ത​ല​വ​ടി കു​ന്തി​രി​ക്ക​ൽ സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ പ​ള്ളി​യി​ലാ​ണ് പു​രോ​ഹി​ത​ന് അ​ന്ത്യ​വി​ശ്ര​മ​ത്തി​ന് ക​ല്ല​റ ഒ​രു​ക്കി​യ​ത്.

1870 മാ​ർ​ച്ച് നാ​ലി​നാ​ണ് റ​വ. ജോ​ർ​ജ് മാ​ത്ത​ൻ ത​ര​ക​ൻ നി​ര്യാ​ത​നാ​യ​ത്. പ​ത്ത​നം​തി​ട്ട​യി​ലെ കി​ട​ങ്ങ​ന്നൂ​ർ പു​ത്ത​ൻ​കാ​വി​ൽ കി​ഴ​ക്കേ​ത​ല​യ്ക്ക​ൽ മാ​ത്ത​ൻ ത​ര​ക​ന്‍റെ​യും അ​ന്നാ​മ്മ​യു​ടെ​യും മ​ക​നാ​യി 1819 സെ​പ്റ്റം​ബ​ർ 25 നാ​ണ് ജോ​ർ​ജ് മാ​ത്ത​ൻ ജ​നി​ച്ച​ത്. കോ​ട്ട​യം പ​ഴ​യ സെ​മി​നാ​രി​യി​ൽനി​ന്നും ഇം​ഗ്ലീ​ഷ്, ഗ്രീ​ക്ക്, സം​സ്കൃ​തം എ​ന്നീ ഭാ​ഷ​ക​ൾ പ​ഠി​ച്ചു.

ബ​ഞ്ച​മി​ൻ ബെ​യി​ലി, ഫെ​ൻ, ബേ​ക്ക​ർ എ​ന്നീ വി​ദേ​ശ മി​ഷ​ണ​റി​മാ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചു. 1837 ൽ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് കോ​ട്ട​യ​ത്ത് നി​ന്നും മ​ദി​രാ​ശി​യി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി യാ​ത്ര ചെ​യ്തു. മ​ദി​രാ​ശി സ​ർ​ക്കാ​ർ ന​ട​ത്തി​യ ഗ​ണി​ത പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന റാ​ങ്ക് നേ​ടി​യ ജോ​ർ​ജ് മാ​ത്ത​ൻ സ​ർ​ക്കാ​ർ ജോ​ലി സ്വീ​ക​രി​ക്കാ​തെ പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. 1844ൽ ​ആ​ംഗ്ലി​ക്ക​ൻ സ​ഭ​യി​ൽ വൈ​ദിക​നാ​യി മാ​വേ​ലി​ക്ക​ര​യി​ൽ സേ​വ​നം ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് മ​ല്ല​പ്പ​ള്ളി​, തി​രു​വ​ല്ല തു​ക​ല​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും സേ​വ​നം അ​നു​ഷ്ഠിച്ചു.

1863ൽ ​മ​ല​യാ​ള​ത്തി​ലെ ആ​ദ്യ വ്യാ​ക​ര​ണ​ഗ്ര​ന്ഥം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ൾ ത​യാ​റാ​ക്കി. ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നു നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. കെ​യിം ബ്രി​ഡ്ജ് നി​ക്കോ​ൾ​സ​ണ്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ഫ​ണ്ട് ശേ​ഖ​രി​ച്ച് കേ​ര​ള​ത്തി​ൽ പ​ല​സ്ഥ​ല​ങ്ങ​ളി​ലും സ്കൂ​ൾ, ആ​ശു​പ​ത്രി എ​ന്നി​വ സ്ഥാ​പി​ച്ച് പ്രേ​ഷി​ത പ്ര​വ​ർ​ത്ത​നം ന​ട​ത്തി. സാ​മൂ​ഹി​ക പു​രോ​ഗ​തി​ക്ക് വി​ല​മ​തി​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​ക​ൾ ചെ​യ്ത റ​വ. ജോ​ർ​ജ് മാ​ത്ത​ൻ ത​ര​ക​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ചു.