ഇ​ഗ്നോ അ​പേ​ക്ഷ 15 വ​രെ നീ​ട്ടി
Wednesday, March 3, 2021 10:05 PM IST
മാ​ന്നാ​ർ: ദേ​വ​സ്വം ബോ​ർ​ഡ് പ​രു​മ​ല പ​ന്പാ കോ​ള​ജി​ലെ ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ (ഇ​ഗ്നോ) ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ, ഡി​പ്ലോ​മ, സ​ർ​ട്ടി​ഫി​ക്ക​റ്റ്, സെ​മ​സ്റ്റ​ർ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം 15 വ​രെ നീ​ട്ടി. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഫി​ലോ​സ​ഫി, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഇ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി, സൈ​ക്കോ​ള​ജി, കൊ​മേ​ഴ്സ്, സോ​ഷ്യ​ൽ വ​ർ​ക്ക് തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ഓ​ണ്‍​ലൈ​ൻ ആ​യും ഓ​ഫ്‌ലൈൻ ആ​യും സ​മ​ർ​പ്പി​ക്കാം. ഓ​ഫ്‌ലൈൻ അ​പേ​ക്ഷ ഫോം ​ഇ​ഗ്നോ വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച് നി​ശ്ചി​ത തു​ക​യ്ക്കു​ള്ള ഫീ​സ് ഡി​ഡി ആ​യി എ​ടു​ത്ത് അ​പേ​ക്ഷ​യോ​ടൊ​പ്പം റീ​ജി​യ​ണ​ൽ സെ​ന്‍റ​റി​ലോ ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജി​ലെ സ്റ്റ​ഡി സെ​ന്‍റ​റി​ലോ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ സ്വീ​ക​രി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി : 15. എ​സ്്സി-​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫീ​സ് ആ​നു​കൂ​ല്യം ഉ​ണ്ടാ​യി​രി​ക്കും. ഫോ​ണ്‍: 7025171477.