കു​ടി​വെ​ള്ള സ​മ​രം അ​പ​ഹാ​സ്യ​മെ​ന്ന്
Friday, March 5, 2021 10:27 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ ന​ട​ത്തു​ന്ന സ​മ​രം അ​പ​ഹാ​സ്യ​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ക​വി​ത പ​റ​ഞ്ഞു. ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ൾ ഇ​ടയ്ക്കി​ടെ പൊ​ട്ടു​ന്ന​തി​നാ​ൽ അ​ന്പ​ല​പ്പു​ഴ തെ​ക്ക്, വ​ട​ക്ക്, പു​ന്ന​പ്ര തെ​ക്ക്, വ​ട​ക്ക്, പു​റ​ക്കാ​ട,് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്നു​ണ്ട്.
ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വ​ർ​ത്തി​ക്കാ​താ​യ​പ്പോ​ൾ നി​ർ​ത്തി​വ​ച്ച ക​രു​മാ​ടി, അ​ന്പ​ല​പ്പു​ഴ, പു​ത്ത​ൻ​കു​ളം ഓ​വ​ർ ഹെ​ഡ് ടാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​തു​മാ​ണ്. കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് മു​ൻ കൈ​യെ​ടു​ക്കു​ന്പോ​ൾ കു​ട​വു​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ബി​ജെ​പി ന​ട​ത്തി​യ ധ​ർ​ണ രാ​ഷ്ട്രീ​യ പ്രേ​രി​ത​വും അ​പ​ഹാ​സ്യ​വു​മാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു