തി​രു​നാ​ളി​നു കൊ​ടി​യേ​റി
Thursday, April 8, 2021 9:51 PM IST
ആ​ല​പ്പു​ഴ: പ​ള്ളാ​ത്തു​രു​ത്തി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലെ ഇ​ട​വ​കത്തിരു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​മ​ത്ത​റ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ക​ല​വൂ​ർ സെ​ന്‍റ് തോ​മ​സ് പള്ളി വി​കാ​രി ഫാ. ​കു​ര്യ​ൻ ഇ​ളം​കു​ളം കാ​ർ​മിക​ത്വം വ​ഹി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 10ന് ​വൈ​കു​ന്നേ​രം നാ​ലി​ന് റാ​സ, പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​നം. പ്ര​ധാ​നതി​രു​നാ​ൾ ദി​ന​മാ​യ 11ന് ​രാ​വി​ലെ 10ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്.

തി​രു​നാളിന് ഇന്നു കൊടിയേറും

ചേ​ർ​ത്ത​ല: നെ​ടു​ന്പ്ര​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. വൈ​കു​ന്നേ​രം 5.30നു ​ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ്. തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ്- വി​കാ​രി ഫാ.​സ​ക്ക​റി​യാ​സ് നെ​ല്ലി​ക്കു​ന്ന​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 10നു ​വേ​സ്പ​ര​ദി​നം. വൈ​കു​ന്നേ​രം 5.30നു ​രൂ​പം വെ​ഞ്ച​രി​പ്പ്, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. സ​ന്ദേ​ശം. തു​ട​ർ​ന്ന് വേ​സ്പ​ര, പ്ര​സു​ദേ​ന്തി​വാ​ഴ്ച, പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. 11നു ​തി​രു​നാ​ൾ​ദി​നം രാ​വി​ലെ 6.30നും 10​നും ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം അ​ഞ്ചി​നു തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി. സ​ന്ദേ​ശം. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. 12നു ​രാ​വി​ലെ 6.30നു ​ദി​വ്യ​ബ​ലി. 18ന്​എ​ട്ടാ​മി​ടം. രാ​വി​ലെ 6.30നു ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്.