ജീ​വ​ന​ക്കാ​ര​നു മ​ർ​ദ​ന​മേ​റ്റ സം​ഭ​വം: പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ
Sunday, April 11, 2021 10:05 PM IST
ചെ​ങ്ങ​ന്നൂ​ർ: ന​ഗ​ര​സ​ഭാ താ​ത്കാ ലി​ക ജീ​വ​ന​ക്കാ​ര​നെ മ​ർ​ദിച്ച പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. താ​ത്കാ​ലി​ക ഡ്രൈ​വ​ർ നി​ധി​ൻ ജോ​ർ​ജി​നെ അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ച വി​ജ​യ് രാ​ജി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി, ഡി​ജി​പി, ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കാ​ൻ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നു ത​ട​സം നി​ന്ന​തി​ന് പ്ര​തി​ക്കെ​തിരേ ജാ​മ്യ​മി​ല്ലാവ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ മ​റി​യാ​മ്മ ജോ​ണ്‍ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ നി​ധി​ൻ ജോ​ർ​ജി​നെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ സൂ​പ്ര​ണ്ട് വി. ​പ്ര​കാ​ശ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.