ലോ​ട്ട​റി വി​ല്പ​ന​ക്കാ​ർ​ക്ക് ക​ള്ള​നോ​ട്ട് ന​ൽ​കി ത​ട്ടി​പ്പു ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ
Thursday, April 15, 2021 10:35 PM IST
മു​ഹ​മ്മ: മ​ണ്ണ​ഞ്ചേ​രി, ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ്ഥ​ല​ങ്ങ​ളി​ൽ ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തിവ​രു​ന്ന ആ​ളു​ക​ൾ​ക്ക് 200 രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് ന​ൽ​കി 40 രൂ​പ വി​ല​യു​ള്ള ഒ​രു ലോ​ട്ട​റി വാ​ങ്ങു​ക​യും ബാ​ക്കി തു​ക പ​ണ​മാ​യി വാ​ങ്ങു​ക​യും ചെ​യ്തു വ​ന്നി​രു​ന്ന ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ തൈ​പ്പ​റ​ന്പ് വീ​ട്ടി​ൽ ര​തീ​ഷി​നെ(38) അ​റ​സ്റ്റ് ചെ​യ്തു . 13ന് ​ക​ല​വൂ​ർ സ്വ​ദേ​ശി​യാ​യ ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​ന് 200രൂ​പ​യു​ടെ ക​ള്ളനോ​ട്ടു ന​ൽ​കി ഇ​യാ​ൾ ത​ട്ടി​പ്പ് ആ​വ​ർ​ത്തി​ക്കു​ക​യും കി​ട്ടി​യ നോ​ട്ടി​ൽ സം​ശ​യം തോ​ന്നി​യ ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്ത​തോ​ടു കൂ​ടി​യാ​ണ് ത​ട്ടി​പ്പി​ന്‍റെ ചു​രു​ള​ഴി​യു​ന്ന​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ളി​നെ​പ്പ​റ്റി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ 13നു ​രാ​തി 10.30 ഓ​ടു​കൂ​ടി പാ​തി​ര​പ്പ​ള​ളി​യി​ൽനി​ന്നും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
പ്ര​തി​യി​ൽനി​ന്നും 200 രൂ​പ​യു​ടെ നി​ര​വ​ധി ക​ള്ളനോ​ട്ടു​ക​ളും ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും ക​ണ്ടെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ള്ളനോ​ട്ട് അ​ടി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന കം​പ്യൂ​ട്ട​ർ, പ്രി​ന്‍റ​ർ, നോ​ട്ട് അ​ടി​ക്കു​ന്ന​തി​നാ​യി മു​റി​ച്ചു​വ​ച്ചി​രു​ന്ന പേ​പ്പ​റു​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു. ഇ​യാ​ൾ ജി​ല്ല​യി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​തേ പോ​ലു​ള്ള ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി സൂ​ച​ന​ക​ൾ കി​ട്ടി​യ​തി​നാ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം വി​പു​ല​മാ​ക്കി. മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കി​ര​ണ്‍ സി. ​നാ​യ​ർ, ഗ്രേ​ഡ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി. ​ബൈ​ജു, ബി.​കെ. അ​ശോ​ക​ൻ, ജ​യ​കു​മാ​ർ, എ​എ​സ്ഐ സു​ധീ​ർ, എ​സ്‌​സി​പി​ഒ മ​ഞ്ജു​ഷ, സി​പി​ഒ​മാ​രാ​യ, വി​പി​ൻ​ദാ​സ്, മി​ഥു​ൻ​ദാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.