അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​കം: പോ​ലീ​സി​ന്‍റെ വീ​ഴ്ച അ​തീ​വ ഗു​രു​ത​ര​മെ​ന്ന് ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം
Friday, April 16, 2021 10:09 PM IST
ആ​ല​പ്പു​ഴ: വ​ള്ളി​കു​ന്നം പ​ട​യ​ണി വെ​ട്ട​ത്ത് ഉ​ത്സ​വ​ത്തി​നി​ട​യി​ലെ സം​ഘ​ർ​ഷ​ത്തി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​മ​ന്യു കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ​ള്ളി​കു​ന്നം പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും അ​തീ​വ ഗൗ​ര​വ​മു​ള്ള വീ​ഴ്ച സം​ഭ​വി​ച്ച​താ​യി കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം ആ​രോ​പി​ച്ചു. പ​ട​യ​ണി​വെ​ട്ട​ത്ത് ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് റോ​ഡി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യ​പ്പോ​ൾ, കൃ​ത്യ സ്ഥ​ല​ത്തി​ന് 50 മീ​റ്റ​ർ മാ​ത്രം അ​ക​ലെ പ​ട​യ​ണി​വ​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ന്നി​ൽ ജീ​പ്പി​ൽ പോ​ലീ​സ് ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്നും വി​വ​രം നേ​രി​ൽ അ​റി​യി​ച്ചി​ട്ടും സം​ഘ​ർ​ഷ സ്ഥ​ല​ത്തേ​ക്ക് തി​രി​ഞ്ഞുനോ​ക്കു​ക​യോ, സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു പ​ക​രം പ​രി​ക്കേ​റ്റ​വ​രു​ടെ മൊ​ബൈ​ൽ ചി​ത്ര​ങ്ങ​ൾ എ​ടു​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു പോ​ലീ​സെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്ഷു​ഭി​ത​രാ​യ നാ​ട്ടു​കാ​ർ പോ​ലീ​സ് ജീ​പ്പി​ൽ അ​ടി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യും ആ​ക്രോ​ശി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ മാ​ത്ര​മാ​ണ് ജീ​പ്പി​ൽ പ​രി​ക്കേ​റ്റ​വ​രെ കൊ​ണ്ടു​പോ​കാ​ൻ ത​യാ​റാ​യ​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പോ​ലീ​സ് കാ​ണി​ച്ച നി​ഷ്ക്രി​യ​ത്വ​വും ഉ​ദാ​സീ​ന​ത​യു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ എ​ത്തി​ച്ച​തെ​ന്നും, ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം ഡി​ജി​പി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.