ജി​ല്ല​യി​ൽ 1172 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Wednesday, April 21, 2021 10:57 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1172 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ൾ വി​ദേ​ശ​ത്തു​നി​ന്നും ഏ​ഴു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​താ​ണ്. 1155 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഒ​ന്പ​തു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 487 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 84,174 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 7116 പേ​ർ ചി​കി​ത്സ​യി​ലും ക​ഴി​യു​ന്നു.
213 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 936 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 4213 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 155 പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി​യ​ത്. 582 പേ​രെ ക്വാ​റ​ന്‍റൈനി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 2815 പേ​ർ​ക്ക് ക്വാ​റ​ന്‍റൈനും നി​ർ​ദേ​ശി​ച്ചു. 18,390 പേ​രാ​ണ് ജി​ല്ല​യി​ൽ ആ​കെ ക്വാ​റ​​ന്‍റൈനി​ൽ ക​ഴി​യു​ന്ന​ത്. 7958 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 32 കേ​സു​ക​ൾ ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്തു. 22പേ​രെ അ​റ​സ്റ്റും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 1583 പേ​ർ​ക്കെ​തി​രെ​യും ആള​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 1242 പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. 29727 പേ​രെ താ​ക്കീ​തു​ചെ​യ്തും വി​ട്ട​യ​ച്ചു.
ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ 3,79,295 പേ​ര്‍ ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ഇ​വ​രി​ൽ 25,204 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും 32,998 ഉ​ദ്യോ​ഗ​സ്ഥ​രും മു​ന്ന​ണി​പ്പോ​രാ​ളി​ക​ളും 3,21,093 പേ​ര്‍ 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള പൗ​ര​ന്മാ​രു​മാ​ണ്. 48,651 പേ​ർ ര​ണ്ടാ​മ​ത്തെ വാ​ക്സി​ന്‍ ഡോ​സും പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ണ്. ഇ​വ​രി​ൽ 17,516 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും 15,823 മു​ന്ന​ണി​പ്പോ​രാ​ളി​ക​ളും 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള 15,312 പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടു​ന്നു.
ജി​ല്ല​യി​ൽ കൂ​ടു​ത​ൽ
ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ
കോ​വി​ഡ് 19 വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യും ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യും കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഡ​ബ്ല്യു ആ​ൻ​ഡ് സി ​ആ​ശു​പ​ത്രി ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി, സെ​ഞ്ച്വ​റി ആ​ശു​പ​ത്രി എ​ന്നി​വ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മാ​ധ​വാ ആ​ശു​പ​ത്രി ഹ​രി​പ്പാ​ട്, ടൗ​ണ്‍ ഹാ​ൾ ആ​ല​പ്പു​ഴ, പി.​എം. ആ​ശു​പ​ത്രി മാ​വേ​ലി​ക്ക​ര, ഡി.​സി. മി​ൽ​സ്, ഐ​പി​സി പ്ര​യ​ർ ഹാ​ൾ ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളാ​ക്കി. ക​രീ​ല​ക്കു​ള​ങ്ങ​ര എ​ൽ​മെ​ക്സ് ആ​ശു​പ​ത്രി​യും വ്യാ​ഴാ​ഴ്ച മു​ത​ൽ സി​എ​ഫ്എ​ൽ​റ്റി​സി​യാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. സെ​ന്‍റ് ജോ​സ​ഫ് പാ​രി​ഷ് ഹാ​ൾ ത​ണ്ണീ​ർ​മു​ക്കം, സ്വാ​മി നി​ർ​മ്മ​ലാ​ന​ന്ദാ മെ​മ്മോ​റി​യി​ൽ ബാ​ല​ഭ​വ​ൻ കാ​യം​കു​ളം എ​ന്നി​വ ഡൊ​മി​സ്റ്റീ​ല്യ​റി കെ​യ​ർ സെ​ന്‍റ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
പരിശോധന​ ശ​ക്ത​മാ​ക്കി പോ​ലീ​സ്
കോ​വി​ഡ് നി​ര​ക്ക് വ​ര്‍​ധി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ജ​യ്ദേ​വിന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി എ​ട്ടു മു​ത​ൽ ജി​ല്ല​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ർ​ക്ക​റ്റി​ലും നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന ന​ട​ന്നു. ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ, കൊ​മ്മാ​ടി, കൈ​ചൂ​ണ്ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നേ​രി​ട്ട് പ​രി​ശോ​ധ​ന​യ്ക്ക് ഇ​റ​ങ്ങി​യ​ത്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ത്തു. കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും കോ​വി​ഡ് -19 നെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ/​നി​യ​ന്ത്ര​ണ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. കോ​വി​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ പ​ട്രോ​ളിം​ഗ് സം​വി​ധാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​നി​റ്റൈ​സ​ർ, ആള​ക​ലം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി മ​ഫ്തി​യി​ൽ സ്പെ​ഷ​ൽ പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ള്‍, മാ​ളു​ക​ള്‍, ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും എസ്പി നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തും.