ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ക​ട്ട​ക​ള്‍ ക​ളം കീ​ഴ​ട​ക്കു​ന്നു​വെ​ന്ന്
Thursday, April 22, 2021 9:49 PM IST
ഹ​രി​പ്പാ​ട്: കെ​ട്ടി​ട​ത്തി​ന് ഉ​റ​പ്പും ഈ​ടും​ ഭം​ഗി​യും ന​ല്‍​കു​ന്ന ഇ​ഷ്ടി​ക നി​ര്‍​മാ​ണ​ത്തെ പ​രി​ര​ക്ഷി​ക്കാ​ന്‍ സം​വി​ധാ​ന​ങ്ങ​ളി​ല്ല. കു​ട്ട​നാ​ട്, അ​പ്പ​ർ കു​ട്ട​നാ​ട​ന്‍ മേ​ഖ​ല​ക​ളി​ല്‍ ഏ​റെ സ​ജീ​വ​മാ​യി​രു​ന്ന ഇ​ഷ്ടി​ക​ച്ചൂ​ള​ക​ൾ പ​ല​തും ഇ​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി​ക്ക​ഴി​ഞ്ഞു. നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ള്‍​ക്കു വ​രു​മാ​ന​മാ​ര്‍​ഗമാ​യി​രു​ന്ന വ്യ​വ​സാ​യ​മാ​യി​രു​ന്നു ഇ​ഷ്ടി​ക​നി​ര്‍​മാ​ണം. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ചെ​ളി​യു​ടെ പ​ശ​പ്പും ഉ​റ​പ്പു​മു​ള്ള​തി​നാ​ൽ ഇ​വി​ട​ങ്ങ​ളി​ലെ ഇ​ഷ‌്ടി​ക​ക​ൾ​ക്കു പ്രി​യ​മേ​റി​യി​രു​ന്നു.​

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ചെ​ളി​യെ​ടു​പ്പി​നു നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ പ്ര​തി​സ​ന്ധി​യും കൂ​ടാ​ന്‍ തു​ട​ങ്ങി. ക​രി​പ്പു​ഴ, വീ​യ​പു​രം, ചെ​റു​ത​ന, പ​ള്ളി​പ്പാ​ട്, എ​ട​ത്വ, ത​ല​വ​ടി, നെ​ടു​മു​ടി, ച​മ്പ​ക്കു​ളം, ബു​ധ​നൂ​ർ ക​ട​മ്പൂ​ർ, പാ​ണ്ട​നാ​ട‌്, എ​ണ്ണ​യ‌്ക്കാ​ട‌്, ഇ​ല​ഞ്ഞി​മേ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ഷ‌്ടി​ക​ക്ക​ള​ങ്ങ​ള്‍ ഏ​റെ സ​ജീ​വ​മാ​യി​രു​ന്നു.

മ​ഹാ​പ്ര​ള​യ​ത്തോ​ടെ മി​ക്ക ഇ​ട​ങ്ങ​ളി​ലെ ചൂ​ള​ക​ളും വെ​ള്ള​ത്തി​ലാ​യി. ഇ​തോ​ടെ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളും പ​ട്ടി​ണി​യി​ലാ​യി. ഒ​രേ ചൂ​ള​ക​ളി​ൽ നി​ർ​മി​ച്ച ല​ക്ഷ​ക്ക​ണ​ക്കി​നു ഇ​ഷ‌്ടി​ക​ക​ളാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ പൊ​ടി​ഞ്ഞ​ത‌്. കൂ​ടാ​തെ മി​ഷ്യ​ൻ, ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള കി​ർ​ലോ​സ്‌​ക​ർ മോ​ട്ടോ​റു​ക​ൾ, ചൂ​ള​പ്പു​ര​ക​ൾ, മ​റ്റ് അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം പ്ര​ള​യ​ത്തി​ൽ ന​ശി​ച്ചു. ബാ​ങ്ക് വാ​യ‌്പ​യോ​ടൊ​പ്പം സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ നി​ന്നു അ​മി​ത പ​ലി​ശ​യ‌്ക്ക‌് ക​ട​മെ​ടു​ത്താ​ണ് ഓ​രോ​രു​ത്ത​രും ഇ​ഷ‌്ടി​ക നി​ർ​മാ​ണ വ്യ​വ​സാ​യ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഒ​രു​കാ​ല​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​ധാ​ന വ​രു​മാ​ന കേ​ന്ദ്ര​വു​മാ​യി​രു​ന്നു ഇ​ഷ‌്ടി​ക നി​ർ​മാ​ണം.
എ​ന്നാ​ൽ, ഇ​ഷ‌്ടി​ക നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ചെ​ളി​യു​ടെ ദൗ​ർ​ല​ഭ്യം ഈ ​വ്യ​വ​സാ​യ​ത്തെ​യാ​കെ ത​ള​ർ​ത്തി. കൂ​ടാ​തെ സി​മ​ന്‍റ് ക​ട്ട​യു​ടെ നി​ർ​മാ​ണം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ക​യും ചെ​യ‌്ത​ത‌് ഇ​ഷ‌്ടി​ക വ്യ​വ​സാ​യ​ത്തെ ത​ക​ർ​ത്തു. തു​ട​ക്ക​ത്തി​ല്‍ സി​മ​ന്‍റ് ക​ട്ട​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​തി​നു ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും ബി​ല്‍​ഡ​ര്‍​മാ​ര്‍​ക്കും ചി​ല മ​ടി​യു​ണ്ടാ​യി​രു​ന്നു എ​ങ്കി​ലും ഇ​ഷ്ടി​ക​യു​ടെ ല​ഭ്യ​ത​ക്കു​റ​വ് ഈ ​ഉ​ത്പ​ന്ന​ത്തി​ന്‍റെ സ്വീ​കാ​ര്യ​ത വ​ര്‍​ധി​പ്പി​ച്ചു.

ഇ​ഷ്ടി​ക വ്യ​വ​സാ​യ​ത്തെ പ​രി​പോ​ഷി​പ്പി​ക്കാ​ന്‍ ചെ​ളി​യെ​ടു​പ്പി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മാ​റ്റു​ക, തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഇ​ൻ​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ ന​ല്‍​കു​ക, സ​ബ്സി​ഡി​യോ​ടെ ബാ​ങ്കു​ക​ളി​ല്‍നി​ന്നു വാ​യ്പ അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ശ​ക്ത​മാ​കു​ന്ന​തോ​ടൊ​പ്പം കേ​ന്ദ്ര -സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളും ത്രി​ത​ല​പ​ഞ്ചാ​യ​ത്തു​ക​ളും പ​ദ്ധ​തി​ക​ള്‍ ആ​വീ​ഷ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​വും ശ​ക്ത​മാ​കു​ക​യാ​ണ്.