ആ​ക്രി അ​ലൂ​മി​നി​യം മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ
Friday, May 7, 2021 10:44 PM IST
മാ​വേ​ലി​ക്ക​ര: അ​ലൂ​മി​നി​യം ഫാ​ക്ട​റി​യു​ടെ ഗോ​ഡൗ​ണി​ൽ നി​ന്ന് ആ​ക്രി അ​ലൂ​മി​നി​യം സാ​ധ​ന​ങ്ങ​ൾ അ​പ​ഹ​രി​ച്ചു പെ​ട്ടി ഓ​ട്ടോ​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന മൂ​ന്നാം പ്ര​തി​യെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. തെ​ക്കേ​ക്ക​ര പോ​ന​കം ന​ന്ത്യാ​ട്ടുശേ​രി​ൽ രാ​ജേ​ന്ദ്ര​നെ (യേ​ശു​ദാ​സ്-38) യാ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​പ്രി​ൽ 23നു ​രാ​ത്രി ഇ​റ​വ​ങ്ക​ര ഗ്ലാ​സ് ഫാ​ക്ട​റി ജം​ഗ്ഷ​നു സ​മീ​പം അ​ലൂ​മി​നി​യം ഫാ​ക്ട​റി​യു​ടെ ഗോ​ഡൗ​ണി​ൽനി​ന്നു 15000 രൂ​പ​യു​ടെ ആ​ക്രി അ​ലൂ​മി​നി​യം സാ​ധ​ന​ങ്ങ​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച​താ​യാ​ണു കേ​സ്. ചെ​ന്നി​ത്ത​ല ചെ​റു​കോ​ൽ ഈ​ഴ​ക്ക​ട​വ് ശി​വ​സ​ദ​നം സ​ന്തോ​ഷ് കു​മാ​ർ (41), പോ​ന​കം ക​ല്ലു​കു​ഴി​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ബാ​ബു (54) എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ന്നു പോ​ലി​സി​നെ വെ​ട്ടി​ച്ചു ക​ട​ന്ന രാ​ജേ​ന്ദ്ര​ൻ വീ​ട്ടി​ലെ​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​റ​സ്റ്റ്.