2160 പേ​ർ​ക്കുകൂടി കോ​വി​ഡ്
Friday, May 7, 2021 10:48 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 2160 പേ​ർ​ക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 24.83 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗ​ബാ​ധി​ത​രി​ൽ ര​ണ്ടു പേ​ർ മ​റ്റു സം​സ്ഥാ​ന​ത്തുനി​ന്നും എ​ത്തി​യ​താ​ണ്. 2153 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​ഞ്ചു പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 1745 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ 99,787 പേ​ർ രോ​ഗ മു​ക്ത​രാ​യി. 24,248 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
പ​രാ​തി​ക​ൾ
അ​റി​യി​ക്കാം
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും 0477 2236831 എ​ന്ന ഫോ​ണ്‍ ന​ന്പ​രി​ൽ അ​റി​യി​ക്കാ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.