ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ന്‍റെ ആ​ധു​നി​കീ​ക​ര​ണം തു​ട​ങ്ങി
Friday, May 7, 2021 10:50 PM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡ് ആ​ധു​നി​കരീ​തി​യി​ല്‍ ന​വീ​ക​രി​ക്കു​ന്ന ജോ​ലി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ക​രാ​റു​കാ​ര്‍ റോ​ഡി​ന്‍റെ ഡി​സൈ​ന്‍ കെ​എ​സ്ടി​പി​ക്കു സ​മ​ര്‍​പ്പി​ച്ചു. കെ​എ​സ്ടി​പി ഡി​സൈ​ന്‍ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി വ​രി​ക​യാ​ണ്. റോ​ഡ് നി​ര്‍​മാ​ണ​ത്തി​നു​ള്ള ക​രാ​ര്‍ ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ഊ​രാളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​ര്‍​വേ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ള​യ​ത്തി​ലെ ഉ​യ​ര്‍​ന്ന ജ​ല​നി​ര​പ്പി​നെ അ​തി​ജീ​വി​ക്ക​ത്ത​ക്ക നി​ല​യി​ലാ​ണ് ഡി​സൈ​ന്‍ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന​യി​ല്‍ ആ​രം​ഭി​ച്ച് ആ​ല​പ്പു​ഴ കൈ​ത​വ​ന​യി​ല്‍ അ​വ​സാ​നി​ക്കു​ന്ന 24.16 കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രു​ന്ന ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ന്‍റെ വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന ഭാ​ഗ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യും പു​തി​യ മേ​ല്‍​പാ​ല​ങ്ങ​ള്‍ നി​ര്‍​മി​ച്ചു​മാ​ണ് റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. 649 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​മാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തെത്തുട​ര്‍​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ രൂ​പം​കൊ​ടു​ത്ത റീ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി​യാ​ണ് റോ​ഡ് വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഡ്രെ​യി​നേ​ജ് ഉ​ള്‍​പ്പെ​ടെ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
എ​ന്നാ​ല്‍ കോ​വി​ഡി​നെത്തുട​ര്‍​ന്നു​ള്ള ലോ​ക്ക് ഡൗ​ണ്‍ നി​ര്‍​മാ​ണ ജോ​ലി​ക​ളെ ബാ​ധി​ച്ചി​ട്ടു​ണ്ട്. നി​ര്‍​മാ​ണ​ത്തി​നാ​യി റോ​ഡ് അ​ട​ച്ചി​ടാ​നും ഡീവി​യേ​ഷ​ന്‍ ന​ല്‍​കാ​നു​മു​ള്ള സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.
അ​ഞ്ചു ഫ്‌​ളൈ​
ഓ​വ​റു​ക​ളും 13
പാ​ല​ങ്ങ​ളും സ​ജ്ജ​മാ​ക്കും
ച​ങ്ങ​നാ​ശേ​രി: എ​സി റോ​ഡി​ല്‍ വെ​ള്ളം​ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു ഫ്‌​ളൈ ഓ​വ​റു​ക​ളും 13 പു​തി​യ പാ​ല​ങ്ങ​ളും നി​ര്‍​മി​ക്കും. കൊ​ണ്ടൂ​ർ, പാ​റ​യ്ക്ക​ല്‍, കി​ട​ങ്ങ​റ, കി​ട​ങ്ങ​റ ബ​സാ​ർ, മാ​മ്പു​ഴ​ക്ക​രി, രാ​മ​ങ്ക​രി, പ​ള്ളി​ക്കൂ​ട്ടു​മ്മ, മ​ങ്കൊ​മ്പ്, മാ​ട​ക​ശേ​രി, പ​റാ​ശേ​രി, പൊ​ങ്ങ, പ​ണ്ടാ​ര​ക്ക​ളം, ക​ള​ര്‍​കോ​ട് എ​ന്നീ ഭാ​ഗ​ത്തെ 13 പാ​ല​ങ്ങ​ള്‍ പൊ​ളി​ച്ചാ​ണ് 14 മീ​റ്റ​ര്‍ വീ​തി​യി​ല്‍ പു​തി​യ പാ​ല​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്. സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന ഡി​സൈ​നി​ല്‍ ഈ ​പാ​ല​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഒ​ന്നാം​ക​ര​യ്ക്കും മ​ങ്കൊ​മ്പ് ജം​ഗ്ഷ​നു​മി​ട​യി​ല്‍ 370 മീ​റ്റ​ർ, മ​ങ്കൊ​മ്പ് ക​ള്‍​വ​ര്‍​ട്ടി​നു സ​മീ​പം 440 മീ​റ്റ​ർ, തെ​ക്കേ​ക്ക​ര​യി​ല്‍ 240 മീ​റ്റ​ർ, ജ്യോ​തി ജം​ഗ്ഷ​നും പ​റാ​ശേ​രി​ക്കു​മി​ട​യി​ല്‍ 260 മീ​റ്റ​ർ, പൊ​ങ്ങ​യ്ക്കും പ​ണ്ടാ​ര​ക്ക​ള​ത്തി​നു​മി​ട​യി​ല്‍ 485 മീ​റ്റ​റും ഉ​ള്‍​പ്പെ​ടെ 1.785 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് ഫ്‌​ളൈ​ഓ​വ​ര്‍ നി​ര്‍​മി​ക്കു​ന്ന​ത്.
മു​ഖ്യ​പാ​ല​ങ്ങ​ളു​ടെ
വീ​തി ഏ​ഴു​ മീ​റ്റ​ര്‍
വ​ര്‍​ധി​പ്പി​ക്കും
എസി റോ​ഡി​ലെ കി​ട​ങ്ങ​റ, പ​ള്ളാ​ത്തു​രു​ത്തി, നെ​ടു​മു​ടി പാ​ല​ങ്ങ​ളു​ടെ ഒ​രു​വ​ശ​ത്ത് ഏ​ഴു​മീ​റ്റ​ര്‍ വീ​തി​യി​ല്‍ സ​മാ​ന്ത​ര പാ​ല​ങ്ങ​ളും നി​ര്‍​മി​ക്കും. നി​ല​വി​ല്‍ ഈ ​പാ​ല​ങ്ങ​ള്‍​ക്ക് എ​ട്ടു​മീ​റ്റ​ര്‍ വീ​തി​യാ​ണു​ള്ള​ത്. സ​മാ​ന്ത​ര പാ​ല​ങ്ങ​ള്‍​കൂ​ടി നി​ര്‍​മി​ക്കു​മ്പോ​ള്‍ ഈ ​പാ​ല​ങ്ങ​ള്‍​ക്ക് 15 മീ​റ്റ​റോ​ളം വീ​തി ല​ഭി​ക്കും. ഈ ​പാ​ല​ങ്ങ​ളു​ടെ ഡി​സൈ​നു​ക​ള്‍ പ​ണി​പ്പു​ര​യി​ലാ​ണ്.
ആ​ല​പ്പു​ഴ റോ​ഡി​ന്‍റെ മ​ന​യ്ക്ക​ച്ചി​റ, കി​ട​ങ്ങ​റ, രാ​മ​ങ്ക​രി, മാ​മ്പു​ഴ​ക്ക​രി, പള്ളിക്കൂട്ടുമ്മ, മ​ങ്കൊ​മ്പ് ബ്ലോ​ക്ക് ജം​ഗ്ഷ​ൻ, പൂ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് ഉ​യ​രു​ന്ന​ത്. 2018 ഓ​ഗ​സ്റ്റി​ലെ വെ​ള്ള​പ്പൊ​ക്ക കാ​ല​ത്ത് എ​സി റോ​ഡി​ല്‍ വെ​ള്ളം​നി​റ​ഞ്ഞ് തോ​ടും പാ​ട​വും തി​രി​ച്ച​റി​യാ​നാ​കാ​തെ ഒ​രു​മാ​സ​ത്തോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു.
അ​തേ​സ​മ​യം എ​സി റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി പ​ണി​യു​മ്പോ​ള്‍ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്ന് ജ​ന​ജീ​വി​ത​ത്തി​നു ദു​രി​ത​മാ​കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. എ​സി റോ​ഡി​നു സ​മാ​ന്ത​ര​മാ​യു​ള്ള എ​സി ക​നാ​ല്‍ പ​ള്ളാ​ത്തു​രു​ത്തി ഭാ​ഗ​ത്ത് തു​റ​ന്നു​കൊ​ടു​ത്താ​ല്‍ റോ​ഡി​ല്‍ വെ​ള്ളം ക​യ​റു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നൊ​പ്പം വെ​ള്ള​പ്പൊ​ക്കം ത​ട​യു​ന്ന​തി​നും പ​രി​ഹാ​ര​മാ​കു​മെ​ന്നും ഇ​തി​നു​ള്ള ന​ട​പ​ടി കൂ​ടി സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തുനി​ന്നു ഉ​ണ്ടാ​ക​ണ​മെ​ന്നും വി​ദ​ഗ്ധാ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.
എ​സി റോ​ഡ് പു​ന​ര്‍​നി​ര്‍​മാ​ണം സം​ബ​ന്ധി​ച്ച് ഉ​യ​ര്‍​ന്നി​ട്ടു​ള്ള ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഗ​താ​ഗ​ത​ത്തി​ര​ക്കു പ​രി​ഹ​രി​ക്കു​ന്ന​തി​നും പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കു​ന്ന​തി​നും ഇ​പ്പോ​ഴ​ത്തെ പു​ന​ര്‍​നി​ര്‍​മാ​ണം അ​പ​ര്യാ​പ്ത​മാ​ണെ​ന്നും കേ​ര​ള ഗ​വൺമെന്‍റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.