യുവാവിനെ കാ​ണാ​നി​ല്ലെ​ന്ന്
Saturday, May 8, 2021 10:23 PM IST
അ​ന്പ​ല​പ്പു​ഴ: യു​വാ​വി​നെ കാ​ണാ​നി​ല്ല​ന്നു പ​രാ​തി. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് മീ​ന​പ്പ​ള്ളി ല​ക്ഷം വീ​ട്ടി​ൽ റ​ജി​യു​ടെ മ​ക​ൻ അ​മ​ൽ​ദേ​വി (23) നെ​ കാ​ണാ​നി​ല്ല​ന്ന​റി​യി​ച്ച് ഭാ​ര്യ ഷെ​റി​ൻ അ​ന്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ 30ന് ​പ​ക​ൽ 11.30 ഓ​ടെ കൊ​ല്ല​ത്തു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​കു​ന്ന​താ​യി അ​റാ​യി​ച്ചാ​ണ് വീ​ട്ടി​ൽ നി​ന്ന് ബാ​ഗു​മാ​യി പു​റ​പ്പെ​ട്ട​ത്.​പി​ന്നീ​ട് പ​ല​ത​വ​ണ വി​ളി​ച്ചെ​ങ്കി​ലും മൊ​ബൈ​ൽ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​ണ​ന്നും പ​രാ​തി​യി​ൽ പ​റ​ഞ്ഞു.​ വി​വ​രം​ ല​ഭി​ക്കു​ന്ന​വ​ർ അ​ന്പ​ല​പ്പു​ഴ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0477 227 2022.