നെ​ല്ലു​സം​ഭ​ര​ണം: അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന്
Saturday, May 8, 2021 10:23 PM IST
ആ​ല​പ്പു​ഴ: താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തിവ​ച്ചി​രു​ന്ന നെ​ല്ലുസം​ഭ​ര​ണം ച​ർ​ച്ച​ക​ൾ ന​ട​ത്തി പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും മി​ല്ലു​ട​മ​ക​ൾ വീ​ണ്ടും സം​ഭ​ര​ണ​ത്തി​ൽനി​ന്നു പി​ന്നാക്കം പോ​യി​രി​ക്കു​ക​യാ​ണ​ന്നും മി​ല്ലു​ട​മ​ക​ളും ഏ​ജ​ന്‍റു​മാ​രും മാ​ർ​ക്ക​റ്റി​ംഗ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ര​സ്പ​രം കൈ​ക​ഴു​കി ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ​ന്നും കേ​ര​ള സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. ഏ​തു സ​മ​യ​ത്തും വേ​ന​ൽ​മ​ഴ പെ​യ്യാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നെ​ല്ല് ന​ശി​ച്ചു​പോ​കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക്കാ​തെ അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​ർ​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും ഇ-​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ചു.