കോ​വി​ഡ് പ്ര​തി​രോ​ധം! ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യ്ക്കെ​തി​രേ ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത്
Saturday, May 8, 2021 10:28 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ​മെ​ന്ന പേ​രി​ൽ ഇ​ന്ന​ലെ ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ധൂ​മ​സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ച ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം തി​ക​ച്ചും പ്ര​തി​ഷേ​ധാ​ർ​ഹ​വും അ​പ​ല​പ​നീ​യ​വു​മാ​ണെന്ന് കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി. ഇ​ട​തു​പ​ക്ഷം ഭ​രി​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നെ​തി​രെ​യാ​ണ് ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​യു​ർ​വേ​ദ വി​ധി​പ്ര​കാ​ര​മു​ള്ള അ​പ​രാ​ജി​ത ചൂ​ർ​ണം പു​ക​ച്ചാ​ൽ എ​ല്ലാ​ത്ത​രം വൈ​റ​സു​ക​ളും ബാ​ക്ടീ​രി​യ​ക​ളും ഇ​ല്ലാ​താ​കു​മെ​ന്നാണ് നഗരസഭ പ്ര​ച​രി​പ്പി​ച്ച​ത്.

മാ​ത്ര​മ​ല്ല കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്ന പേ​രി​ൽ ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​മാ​യി ഹോ​മി​യോ ഗു​ളി​ക​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ അ​ബ​ദ്ധ​വും അ​ശാ​സ്ത്രീ​യ​വും യാ​തൊ​രു അ​ടി​സ്ഥാ​ന​​മ​ില്ലാ​ത്ത​തു​മാ​ണെ​ന്നാ​ണ് കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ വാ​ദം.

ഇ​ത്ത​രം മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ കോ​വി​ഡി​നെ​യോ മ​റ്റേ​തെ​ങ്കി​ലും പ​ക​ർ​ച്ച​വ്യാ​ധി​യേ​യോ ചെ​റു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യോ ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചോ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ഇ​ത്ത​രം പ​രി​പാ​ടി ന​ട​ത്താ​നോ ഇ​തി​നാ​യി പ​ണം മു​ട​ക്കാ​നോ ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വു​മി​ല്ല.