ലോ​ക്ക്ഡൗ​ണി​നൊപ്പം പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളുമായി ജി​ല്ലാ പോ​ലീ​സ്
Saturday, May 8, 2021 10:30 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് 19 രോ​ഗി​ക​ൾ വ​ർ​ധി​ച്ചുവ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ക് ഡൗ​ണി​നോ​ടൊ​പ്പം പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കുന്നതോടൊപ്പം നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രേ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വ്. ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് ക​ണ്‍​ട്രോ​ൾ റൂം ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി എ​സ്. വി​ദ്യാ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ദൈ​നം​ദി​ന കോ​വി​ഡ് രോ​ഗി​ക​ളെ സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ പോ​ലീ​സ് സ്റ്റേ​ഷൻ തി​രി​ച്ച് ക്ര​മീ​ക​രി​ക്കു​ക​യും ആ​യ​ത് ബ​ന്ധ​പ്പെ​ട്ട എ​സ്എ​ച്ച്ഒ​മാ​ർ​ക്ക് അ​യ​ച്ചുകൊ​ടു​ക്കു​ക​യും ചെ​യ്യും. കൂ​ടാ​തെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ളും സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രും ക്വാ​റ​ന്‍റൈനി​ലുണ്ടെ​ന്ന് ഉ​റ​പ്പുവ​രു​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക്വാ​റ​ന്‍റൈൻ ചെ​ക്കിം​ഗ് ടീം ​പ്ര​വ​ർ​ത്തി​ക്കു​ന്നു​മു​ണ്ട്.
ക​ണ്ട​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പുവ​രു​ത്താ​ൻ പോ​ലീ​സ്, വോ​ള​ന്‍റി​യ​ർ, പ​ഞ്ചാ​യ​ത്ത്, റ​വ​ന്യു, ആ​രോ​ഗ്യവ​കു​പ്പ് അ​ധി​കാ​രി​ക​ൾ എ​ന്നി​വ​രു​മാ​യി യോ​ജി​ച്ച് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ഡീ​ഷ​ണ​ൽ എ​സ്പി ഡോ. ​എ. ന​സി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ഷൽ ടാ​സ്ക്ഫോ​ഴ്സി​നും രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്.

ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രെ പ്ര​ത്യേ​കം സ്ഥ​ല​ങ്ങ​ളി​ലേ​ക്കു മാ​റ്റി താ​മ​സി​പ്പി​ക്ക​ണ​മെ​ന്ന് തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. വീ​ടു​ക​ളി​ൽ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശ പ്ര​കാ​രം പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ആ​ല​പ്പു​ഴ പോ​ലീ​സി​ൽ പ്ര​ത്യേ​ക​മാ​യി കു​ടും​ബ​പ്ര​ശ്ന പ​രി​ഹാ​ര​സെ​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ‌

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വ​നി​താ​സെ​ല്ലി​ലെ ഇ​ൻ​സ്പെ​ക്ട​ർ പ്ര​സ​ന്ന​യ്ക്കാ​ണ് ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കു​ടും​ബബ​ന്ധ​ങ്ങ​ളി​ൽ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി വി​വ​രം ആ​ല​പ്പു​ഴ വ​നി​താ​സെ​ല്ലി​ലേ​ക്ക് ഫോ​ണ്‍ മു​ഖേ​ന​യോ (0477223 7848) ഇ​മെ​യി​ൽ മു​ഖേ​ന​യോ​ നേ​രി​ട്ടോ അ​റി​യി​ക്കാ​വു​ന്ന​താ​ണ്. എ​ല്ലാ ദി​വ​സ​വും ജി​ല്ലാത​ല അ​വ​ലോ​ക​ന​യോ​ഗം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്നു​മു​ണ്ട്.

ജി​ല്ല​യി​ൽ ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 24 മ​ണി​ക്കു​റി​നു​ള്ളി​ൽ 28 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. മൂ​ന്നു​പേ​രെ അ​റ​സ്റ്റും ചെ​യ്തു. ക്വാ​റ​ന്‍റൈൻ ലം​ഘി​ച്ച​തി​ന് ഒ​ന്പ​തു​പേ​ർ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 1345 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 996 പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ചു. 60216 പേ​രെ താ​ക്കീ​തു ചെ​യ്തും വി​ട്ട​യ​ച്ചു.