സ​മൂ​ഹ അ​ടു​ക്ക​ള ആ​രം​ഭി​ച്ചു
Sunday, May 9, 2021 10:34 PM IST
മ​ങ്കൊ​ന്പ്: കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​നാ​യി വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​മൂ​ഹ അ​ടു​ക്ക​ള, ജ​ന​കീ​യ ഹോ​ട്ട​ൽ എ​ന്നി​വ ആ​രം​ഭി​ച്ചു. മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ച സ​മൂ​ഹ അ​ടു​ക്ക​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​കെ. വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലും സ​മൂ​ഹ അ​ടു​ക്ക​ള​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് കി​ട​ങ്ങ​റ​യി​ൽ ആ​രം​ഭി​ച്ച ജ​ന​കീ​യ ഹോ​ട്ട​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ശ്രീ സം​രം​ഭ​മാ​യ പ്രീ​തി​സ് കാ​റ്റ​റിം​ഗ് യൂ​ണി​റ്റാ​ണ് ന​ട​ത്തി​പ്പു​കാ​ർ. മു​ട്ടാ​ർ, കാ​വാ​ലം, പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്കും ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ വ​ഴി ദി​വ​സ​വും ആ​ഹാ​രം എ​ത്തി​ക്കു​ന്നു​ണ്ട്.
നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച അ​ർ​ഹ​രാ​യ​വ​ർ​ക്ക് അ​വ​ശ്യ സാ​ധ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. 108 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സ​ഹാ​യം എ​ത്തി​ച്ച​ത്. പു​ളി​ങ്കു​ന്ന് ​പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ കോ​വി​ഡ് രോ​ഗി​ക​ളി​ൽ അ​ർ​ഹ​രാ​യ​വ​ർ​ക്ക് ആ​യി​രം രൂ​പ മു​ത​ൽ മു​ട​ക്കി​ൽ ഭ​ക്ഷ്യ, പ​ച്ച​ക്ക​റി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. 86 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണി​വ ന​ൽ​കി​യ​ത്.