ജി​ല്ലാപ​ഞ്ചാ​യ​ത്ത് 15000 ആ​ന്‍റി​ജ​ൻ കി​റ്റും ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും
Monday, May 10, 2021 11:05 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് ല​ഭ്യ​മാ​യ 15,000 ആ​ന്‍റി​ജ​ൻ കി​റ്റും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ട മു​ഴു​വ​ൻ ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യാ​നും തീ​രു​മാ​നം. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ജി. രാ​ജേ​ശ്വ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​ൺ​ലൈ​നാ​യി കൂ​ടി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും സെ​ക്ര​ട്ട​റി​മാ​രു​ടെ​യും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ക. മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളും ആം​ബു​ല​ൻ​സ് സൗ​ക​ര്യം ഒ​രു​ക്കാ​നും സി​എ​ഫ്എ​ൽ​ടി​സി​ക്ക് സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സി​എ​ഫ്എ​ൽ​ടി​സി ഒ​രു​ക്കാ​നും സ​ബ് സെ​ന്‍റ​റു​ക​ളി​ലും പി​എ​ച്ച് സെ​ന്‍റ​റു​ക​ളി​ലും ആ​വ​ശ്യ​മാ​യ സ്റ്റാ​ഫി​നെ ഉ​റ​പ്പു​വ​രു​ത്താ​നും തീ​രു​മാ​നി​ച്ചു. കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​ർ​ക്കും നി​രാ​ലം​ബ​രാ​യ തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ജ​ന​കീ​യ അ​ടു​ക്ക​ള​യി​ലൂ​ടെ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​നും നി​ർ​ദേ​ശി​ച്ചു. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ മാ​ന​സി​ക സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ടി​നാ​യി ന​മ്മ​ൾ എ​ന്ന ഭ​വ​ന സ​ന്ദ​ർ​ശ​ന പ​രി​പാ​ടി എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കാ​നും തീ​രു​മാ​നി​ച്ചു.
ടെ​സ്റ്റി​ന് ആ​വ​ശ്യ​മു​ള്ള ആ​ന്‍റി​ജ​ൻ കി​റ്റി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം. മ​ഴ​ക്കാ​ലപൂ​ർ​വ​ രോ​ഗപ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഊ​ർ​ജി​ത​മാ​ക്കാ​നും ജാ​ഗ്ര​താ സ​മി​തി​ക​ൾ ശ​ക്ത​മാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നും മ​ഴ​ക്കാ​ല​പൂ​ർ​വ രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും ജി​ല്ല​യെ സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.