പ്ര​തി​രോ​ധപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്ത്
Monday, May 10, 2021 11:05 PM IST
പൂ​ച്ചാ​ക്ക​ൽ: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി. ആ​ശ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ൾ വൃ​ത്തി​യാ​ക്ക​ൽ, കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം, സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണം, മ​രു​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ൾ ജ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.
പൊ​തു​സ്ഥ​ല​ങ്ങ​ൾ ശു​ചീ​ക​രി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റു ത​ന്നെ മു​ന്നി​ട്ടി​റ​ങ്ങി​യ​തോ​ടെ ബോ​ട്ടു​ജെ​ട്ടി​ക​ൾ, ക​ട​ക​ൾ, ആ​ശു​പ​ത്രി തു​ട​ങ്ങി​യ​വ ജ​ന​കീ​യ മു​ന്നേ​റ്റ​ത്തി​ലൂ​ടെ വൃ​ത്തി​യാ​ക്കു​ക​യും അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്തു.
പൊ​തു​സ്ഥ​ല​ങ്ങ​ൾ​ക്കു പു​റ​മേ കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടു​ത​ലാ​യു​ള്ള വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും സൗ​ജ​ന്യ ഭ​ക്ഷ​ണ​വും എ​ത്തി​ച്ചു​ന​ൽ​കു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ ജ​ന​കീ​യ അ​ടു​ക്ക​ള വ​ഴി​യാ​ണി​ത്. ഇ​തി​നു​പു​റ​മേ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ൾ​തോ​റും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ചു​ന​ൽ​കു​ന്നു​ണ്ട്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് ഹെ​ൽ​പ്പ് ഡെ​സ്‌​കും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും പ​ഞ്ചാ​യ​ത്തി​ലു​ണ്ട്.
ദ്വീ​പ് പ​ഞ്ചാ​യ​ത്ത് ആ​യ​തി​നാ​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ സ്ഥി​തി​ഗ​തി​ക​ൾ കൈ​വി​ട്ടു പോ​കാ​തി​രി​ക്കാ​നാ​വ​ശ്യ​മാ​യ എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്നു​ണ്ടെ​ന്നും സി​എ​ഫ്എ​ൽ​റ്റി​സി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗ വ്യാ​പ​ന തോ​ത് ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശു​ചീ​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​ത്. പ​ഞ്ചാ​യ​ത്തി​നെ ക​ര​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ജ​ങ്കാ​ർ, ബോ​ട്ട് സ​ർ​വീ​സു​ക​ൾ നി​ല​വി​ൽ അ​ത്യാ​വ​ശ്യ സ​ർ​വീ​സി​ന് മാ​ത്ര​മാ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.