മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്ക് 40 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ
Wednesday, May 12, 2021 9:45 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ. ഏ​റ്റ​വും അ​വ​സാ​ന​ത്തെ വ​രാ​ന്ത്യ ക​ണ​ക്ക് അ​നു​സ​രി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കു​ള്ള​ത് പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തി​ലാ​ണ്.
54.72 ശ​ത​മാ​ന​മാ​ണ് പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തി​ലെ ഒ​രു ആ​ഴ്ച​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. എ​ഴു​പു​ന്ന (42.59), പു​ന്ന​പ്ര വ​ട​ക്ക്(42.52) എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 40 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
265 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 145 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 50 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്ന​ത്. എ​ഴു​പു​ന്ന​യി​ൽ 911 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 388പേ​ർ​ക്കും പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 428 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 182 പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 30നു ​മു​ക​ളി​ൽ ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്കു​ള്ള 31 പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഇ​തി​ൽ ത​ന്നെ 10 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 35 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ്.
ജി​ല്ല​യി​ൽ ആ​കെ​യു​ള്ള 72 പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ക​ണ​ക്ക് എ​ടു​ത്താ​ൽ വി​യ​പു​രം, തൃ​ക്കു​ന്ന​പ്പു​ഴ, മു​ള​ക്കു​ഴ, അ​ന്പ​ല​പ്പു​ഴ വ​ട​ക്ക്, പു​ലി​യൂ​ർ എ​ന്നീ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​രു​പ​തു ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.