റോ​ഡ് പു​ന​രു​ദ്ധാ​ര​ണം പൂ​ർ​ത്തി​യാ​ക്ക​ണമെന്ന്
Wednesday, May 12, 2021 9:49 PM IST
അ​ന്പ​ല​പ്പു​ഴ: ക​രു​മാ​ടി​ക്കു​ട്ട​ൻ മ​ണ്ഡ​പം -ക​രി​യി​ൽച്ചിറ പാ​ലം റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​നം മ​ഴ​ക്കാ​ല​ത്തി​നു മു​ന്പ് പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ക​രു​മാ​ടി ഏ​ഴാം വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി അ​നു​മ​തി ല​ഭി​ച്ച 24 ല​ക്ഷം രൂ​പ​യു​ടെ പ്ര​വ​ർ​ത്തി ക​രാ​റു​കാ​ര​ൻ തു​ട​ങ്ങി​യി​ട്ട് ഏ​ഴു​മാ​സം ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച് മെ​റ്റ​ൽ ഇ​റ​ക്കി​യി​രി​ക്കു​ന്ന​തു കാ​ര​ണം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പോ​ലും യാ​ത്ര ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. യോ​ഗ​ത്തി​ൽ മാ​ത്യു ജയിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രു​മാ​ടി മു​ര​ളി, മം​ഗ​ള ന​ന്ദ​വ​ല്ലി, സീ​താ​ല​ക്ഷ്മി, എ​ൻ. പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, ജോ​ജി​ൻ ജോ​യ്, ടി.​വി.​ കു​ര്യ​ൻ, ജ്യോ​തി​ല​ക്ഷ്മി കെ.​ജെ, കെ.വി​ന​യ​കു​മാ​ർ, രാ​ധാ​മ​ണി എ​ന്നി​വ​ർ പ്രസംഗിച്ചു.