ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് നാ​ലു​വെ​ന്‍റി​ലേ​റ്റ​ർ സ്ഥാ​പി​ക്കു​ന്ന​തി​ന് എം​പി ഫ​ണ്ട് അ​നു​വ​ദി​ച്ചു
Friday, May 14, 2021 10:42 PM IST
മാ​വേ​ലി​ക്ക​ര: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നാ​ലു വെ​ന്‍റി​ലേ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ൾ​ക്കു​മാ​യി 2019-20 വ​ർ​ഷ​ത്തെ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽനി​ന്നും 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​റി​യി​ച്ചു. ര​ണ്ടാ​ഴ്ച​യ്ക്കം വെ​ന്‍റി​ലേ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും എം​പി അ​റി​യി​ച്ചു.
കേ​ര​ള സം​സ്ഥാ​ന മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​നാ​ണ് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ക​രാ​ർ. മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് 19ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ന​ട​ത്തു​ന്ന ഒ​രു​ക്ക​ങ്ങ​ൾ നേ​രി​ട്ടു ക​ണ്ട് മ​ന​സി​ലാ​ക്കാ​നും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നു​മാ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
എം​പി​യോ​ടൊ​പ്പം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ശ്രീ​കു​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നി വ​ർ​ഗീ​സ്, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​ഗോ​പ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​മേ​ശ് ഉ​പ്പാ​ൻ​സ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്, ആ​ർ​എം​ഒ ഉ​ൾ​പ്പ​ടെ​യു​ള്ള ഡോ​ക്ട​ർ​മാ​രു​മാ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ച​ർ​ച്ച ന​ട​ത്തു​ക​യും ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റും കോ​വി​ഡ് ടെ​സ്റ്റിം​ഗ് കേ​ന്ദ്ര​വും എം​പി സ​ന്ദ​ർ​ശി​ച്ച് അ​വി​ട​ങ്ങ​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ നോ​ക്കി​ക്ക​ണ്ടു. കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ പോ​ലും കോ​വി​ഡ് രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​തെ ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കു​റ്റ​ക​ര​മാ​യ വീ​ഴ്ച​യാ​ണ് വ​രു​ത്തി​യ​തെ​ന്ന് എം​പി പ​റ​ഞ്ഞു.
സെ​ൻ​ട്ര​ലൈ​സ്ഡ് ഓ​ക്സി​ജ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള കാ​ല​താ​മ​സ​മാ​ണ് കോ​വി​ഡ് ആ​ശു​പ​ത്രി​ക്ക് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത്.