സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്
Friday, May 14, 2021 10:42 PM IST
ആ​ല​പ്പു​ഴ: കൊ​യ്ത്ത് താ​മ​സി​ക്കു​ക​യും വേ​ന​ൽ​മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ക​യും നെ​ല്ലു​സം​ഭ​ര​ണം യ​ഥാ​സ​മ​യം ന​ട​ക്കാ​തെ വ​രി​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്തി ആ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. നെ​ല്ലി​ന്‍റെ ഗു​ണ​മേന്മ ക​ണ​ക്കാ​ക്കി​യു​ള്ള തൂ​ക്ക​ത്തി​ലെ കി​ഴി​വും തു​ട​ർ​ന്ന് നെ​ല്ല് ക​ള​ങ്ങ​ളി​ൽ സം​ര​ക്ഷി​ച്ചു കേ​ടാ​കാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​നും അ​ട​ക്കം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ർ​ഷ​ക​ർ വ​ൻ​തു​ക ചെ​ല​വ​ഴി​ക്കേ​ണ്ട​താ​യിവ​ന്നു. അ​പ്പ​ർകു​ട്ട​നാ​ട്ടി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലും കാ​വാ​ലം, കൈ​ന​ക​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​ർ​ക്കു​മാ​ണ് ന​ഷ്ടം ഏ​റെ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ നേ​തൃ​യോ​ഗം മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ത്തി​യ നേ​തൃ​യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ൽ വ​ർ​ഗീ​സ് ക​ല്പ​ക​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റുപ​റ​ന്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഞ്ഞി​നാ​ട് രാ​മ​ച​ന്ദ്ര​ൻ, ജോ​ജി ചെ​റി​യാ​ൻ, ചി​റ​പ്പു​റ​ത്ത് മു​ര​ളി, ജി. ​വേ​ണു​ഗോ​പാ​ൽ, ജോ​ർ​ജ് കാ​രാച്ചി​റ, സി​ബി മൂ​ലം​കു​ന്നം, പി. ​മേ​ഘ​നാ​ഥ​ൻ, ബി​ജു വ​ലി​യവീ​ട്, എം.​കെ. സു​ധാ​ക​ര​ൻ, തോ​മ​സു​കു​ട്ടി, ടി​റ്റോ ഏ​ബ്ര​ഹാം, ജോ​ബി​ൽ പെ​രു​മാ​ൾ, എം.​കെ. ഷം​സു​ധ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.