മാ​ന്നാ​റി​ലെ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി
Friday, May 14, 2021 10:42 PM IST
മാ​ന്നാ​ർ: ശ​ക്ത​മാ​യ മ​ഴ​യെതു​ർ​ന്ന് മാ​ന്നാ​ർ ടൗ​ണ്‍ വെ​ള്ള​ത്തി​ലാ​യി.​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ സം​വി​ധാ​നമി​ല്ലാ​ത്തതി​നാ​ൽ 20 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാണ് വെ​ള്ളം ക​യ​റിയത്. ലോ​ക്ഡൗ​ണ്‍ ക​ഴി​ഞ്ഞ് ക​ടതു​റ​ക്കു​ന്പോ​ഴെ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് അ​റി​യാ​ൻ ക​ഴി​യൂ. ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ടു വ​ർ​ഷ​മാ​യി മാ​ന്നാ​റി​ലെ ഓ​ട​ക​ളി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്തി​ട്ട്. ഇ​തു​മൂ​ലം ഓ​ട​ക​ൾ ക​വി​ഞ്ഞൊ​ഴു​കി രൂ​പ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ട് കാ​ല​ങ്ങ​ളാ​യി വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ക​യ​റു​ന്ന​ത്. റോ​ഡു​യ​ർ​ത്തി ടാ​ർ ചെ​യ്ത​തി​നാ​ൽ വ്യാ​പാ​രസ്ഥാ​ന​ങ്ങ​ൾ ഗ്രാ​ഡി​ൽനി​ന്നും താ​ഴ്ന്നാ​ണ് നി​ൽ​ക്കു​ന്ന​ത്. പ​ലത​വ​ണ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. പ​രു​മ​ല ജം​ഗ്ഷ​ൻ മു​ത​ൽ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കി വെ​ള്ള​ക്കെ​ട്ട് നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ അ​ടി​യ​ന്ത​ര​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ട​പെ​ട്ടു വേ​ണ്ട തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മാ​ന്നാ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.‌

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി

അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ലെ ജീ​വ​ന​ക്കാ​രും ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​നും ചേ​ർ​ന്നു കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പു​ന്ന​പ്ര ശാ​ന്തി​ഭ​വ​ൻ പ​രി​സ​ര​ത്തെ 50 വീ​ടു​ക​ളി​ലാ​ണ് അ​ണു​ന​ശീ​ക​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്. ശാ​ന്തി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​യും ബി​ടെ​ക് ബി​രു​ധദാ​രി​യു​മാ​യ എ​ൻ. സു​ധീ​ന്ദ്ര​ൻ പി​പി​ഇ കി​റ്റ് ധ​രി​ച്ചു വീ​ടു​ക​ൾ ക​യ​റി. ന​ഴ്സ് ജ​മീ​ല, ജീ​വ​ന​ക്കാ​രാ​യ ഷെ​മീ​ർ, ബോ​ബ​ൻ എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.