റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു​വെ​ന്ന്
Sunday, May 16, 2021 10:13 PM IST
അ​ന്പ​ല​പ്പു​ഴ: റോ​ഡ​രി​കി​ൽ മാ​ലി​ന്യം പ​തി​വാ​യി ത​ള്ളു​ന്നു. നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ. കു​റ​വ​ൻ​തോ​ട് കി​ഴ​ക്കാ​ണ് ചാ​ക്കി​ൽ കെ​ട്ടി മാ​ലി​ന്യ​ങ്ങ​ൾ ത​ള​ളു​ന്ന​ത്. പ​ഴം, പ​ച്ച​ക്ക​റി, മ​ത്സ്യ മാ​ലി​ന്യ​മാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു വ​ന്നു നി​ക്ഷേ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ച്ച​ക്ക​റി വ​ണ്ടി​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സി​സി റ്റി​വി​യി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

ചി​കി​ത്സാ​ധ​ന​
സ​ഹാ​യ വി​ത​ര​ണം

ചേ​ര്‍​ത്ത​ല: ക​ട​ക്ക​ര​പ്പ​ള​ളി തെ​ക്കു​ഭാ​ഗം എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ചി​കി​ത്സാ​ധ​ന​സ​ഹാ​യ വി​ത​ര​ണ​വും കോ​വി​ഡ് ബാ​ധി​ത​ര്‍​ക്കാ​യി ഭ​ക്ഷ്യ​കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രി​ല്‍ നി​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജ​യിം​സ് ചി​ങ്കു​ത​റ ഏ​റ്റു​വാ​ങ്ങി. ക​ര​യോ​ഗം സെ​ക്ര​ട്ട​റി മു​ര​ളീ​ധ​ര​ന്‍​നാ​യ​ര്‍, ട്ര​ഷ​റ​ര്‍ ഡി. ​ച​ന്ദ്ര​ന്‍, ഗോ​പ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.