രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ
Sunday, May 16, 2021 10:18 PM IST
എ​ട​ത്വ: ത​ക​ഴി പ​ഞ്ചാ​യ​ത്തി​ലെ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​നും കൊ​ണ്ടു​വ​രു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സൗ​ജ​ന്യ സേ​വ​ന​ങ്ങ​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യ ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. പ​ച്ച ചെ​ക്കി​ടി​ക്കാ​ട് ജം​ഗ്ഷ​നി​ൽ ഓ​ഫീ​സും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ജി​ജി ചു​ടു​കാ​ട്ടി​ൽ, റോ​ണി കൊ​ഴു​പ്പ​ക്ക​ളം, ജി​മ്മി​ച്ച​ൻ ഇ​ല​ഞ്ഞി​പ​റ​മ്പി​ൽ, പു​ഷ്പ​മ്മ ചെ​റി​യാ​ൻ, മോ​ൻ​സി ക​രി​ക്ക​മ്പ​ള്ളി​ൽ, ബി​ന്ദു തോ​മ​സ്, തോ​മ​സ് റ്റി.​സി. എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ശു​ചി​ത്വ യ​ജ്ഞ​വു​മാ​യി
സ്കൗ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ

കാ​യം​കു​ളം : കോ​വി​ഡ് 19ന്‍റെ ഭാ​ഗ​മാ​യി പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്കൗ​ട്സ് അം​ഗ​ങ്ങ​ൾ ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തി. സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്ന​ലെ ഡ്രൈ​ഡേ ദി​ന​മാ​യി സ്കൗ​ട്സ് വി​ദ്യാ​ർ​ഥി​ക​ൾ ആ​ച​രി​ച്ചു . വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കാം, പ്ര​തി​രോ​ധം വീ​ട്ടി​ൽ നി​ന്നാ​രം​ഭം എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തി​യ​ത്. സ്കൗ​ട്സ് മാ​സ്റ്റ​ർ സി.​റ്റി. വ​ർ​ഗീ​സ് കു​ട്ടി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.