മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ​ത്തി​ന് അ​നു​വ​ദി​ച്ച തു​ക പൂ​ര്‍​ണ​മാ​യും വി​നി​യോ​ഗി​ക്ക​ണം
Wednesday, June 9, 2021 10:32 PM IST
ആ​ല​പ്പു​ഴ: മ​ഴ​ക്കാ​ല​ത്ത് സാം​ക്ര​മി​ക രോ​ഗ​ങ്ങ​ള്‍ വ​ര്‍​ധി​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് വാ​ര്‍​ഡ് ത​ല സാ​നി​റ്റേ​ഷ​ന്‍ ക​മ്മ​ിറ്റി​ക​ള്‍ ഉ​ട​ന്‍ കൂ​ട​ണ​മെ​ന്നും അ​ത​തി​ട​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി പ​രി​ഹാ​ര മാ​ര്‍​ഗങ്ങ​ള്‍ ഉ​ട​ന്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ നി​ർ​ദേ​ശി​ച്ചു. എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നാ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് യോ​ഗം വി​ളി​ച്ച​ത്. 2021 ല്‍ ​ഇ​തു​വ​രെ 46 എ​ലി​പ്പ​നി കേ​സു​ക​ളും 40 ഡെ​ങ്കു കേ​സു​ക​ളും ഏ​ഴു മ​ലേ​റി​യ കേ​സു​ക​ളും ഒ​ന്പ​തു ഹെ​പ്പ​റ്റൈ​റ്റ​സ് ബി ​കേ​സു​ക​ളും 119 ചി​ക്ക​ന്‍പോ​ക്സ് കേ​സു​ക​ളും 232 96 വൈ​റ​ല്‍പ​നി കേ​സു​ക​ളു​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.
എ​ലി​പ്പ​നി ബാ​ധി​ച്ചും ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചും ഈ ​വ​ര്‍​ഷം ഇ​തു​വ​രെ ഓ​രോ മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ല​വ​ര്‍​ഷം ക​ന​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ കോ​വി​ഡ് ഇ​ത​ര പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളെ​യും നി​യ​ന്ത്രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നു ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണം. ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രും കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രും വാ​ര്‍​ഡു​ത​ല ജാ​ഗ്ര​താ സ​മി​തി​ക​ളും പ​രി​സ​ര ശു​ചീ​ക​ര​ണം, ബോ​ധ​വ​ത്ക​ര​ണം, ഡ്രൈ ​ഡേ ആ​ച​ര​ണം എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു.
ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ, മാ​രാ​രി​ക്കു​ളം സൗ​ത്ത് പ​ഞ്ചാ​യ​ത്ത്, പു​ന്ന​പ്ര സൗ​ത്ത്, പാ​ല​മേ​ല്‍, നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തു​ക​ള്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ എ​ലി​പ്പ​നി ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണ്. ഇ​വി​ട​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ന​ല്‍​ക​ണം. അ​മ്പ​ല​പ്പു​ഴ സൗ​ത്ത്, കൈ​ന​ക​രി, ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി, പാ​ണാ​വ​ള്ളി, പു​ന്ന​പ്ര നോ​ര്‍​ത്ത്, പ​ട്ട​ണ​ക്കാ​ട്, എ​ഴു​പു​ന്ന , വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ള്‍ ഡെ​ങ്കു ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണ്.
വാ​ര്‍​ഡു​ത​ല ശു​ചീ​ക​ര​ണ​ത്തി​ന് പ്ര​ത്യേ​ക ഊ​ന്ന​ല്‍ ന​ല്‍​ക​ണം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ശു​ചി​ത്വ മി​ഷ​ന്‍റെ 10000 രൂ​പ, ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ന്‍റെ 10000രൂ​പ, ത​ന​തു‍ ഫ​ണ്ടി​ല്‍ നി​ന്നു​മെ​ടു​ക്കാ​വു​ന്ന10000 രൂ​പ എ​ന്നി​വ​യു​ള്‍​പ്പെ​ടെ 30000 രൂ​പ വ​രെ ല​ഭി​ക്കും. ഈ ​തു​ക ശ​രി​യാ​യും പൂ​ര്‍​ണ​മാ​യും വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ജി​ല്ല ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു. യോ​ഗ​ത്തി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ആ​രോ​ഗ്യം എ​ല്‍. അ​നി​ത​കു​മാ​രി, വി​വി​ധ ത​ദ്ദേ​ശ ഭ​ര​ണ പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ ‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.