നി​ലാ​വ് പ​ദ്ധ​തി​യി​ൽ ഒ​ന്നാ​മ​താ​യി ത​ണ്ണീ​ർ​മു​ക്കം
Thursday, June 10, 2021 10:11 PM IST
ചേ​ർ​ത്ത​ല: ഊ​ർ​ജ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക, പാ​രി​സ്ഥി​തി​ക ആ​ഘാ​തം ല​ഘൂ​ക​രി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ നി​ലാ​വ് പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ ഒ​ന്നാ​മ​താ​യി ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലു​മു​ള്ള പ​ര​മ്പ​രാ​ഗ​ത തെ​രു​വു​വി​ള​ക്കു​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി മാ​റ്റി പ​ക​രം എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​താ​ണ് നി​ലാ​വ് പ​ദ്ധ​തി. സം​സ്ഥാ​ന​ത്ത് ഫെ​ബ്രു​വ​രി​യി​ൽ തു​ട​ക്ക​മി​ട്ട പ​ദ്ധ​തി 100 ശ​ത​മാ​നം പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ജി​ല്ല​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​നി​ര​ത്തു​ക​ൾ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കി. ആ​ദ്യ പാ​ക്കേ​ജി​ൽ ല​ഭി​ച്ച 500 എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ പൂ​ർ​ണ​മാ​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ നി​ലാ​വ് പോ​ർ​ട്ട​ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണസ​മി​തി​ക്കൊ​പ്പം ജീ​വ​ന​ക്കാ​രും പ്ലാ​ൻ ക്ലാ​ർ​ക്ക് ജി​മീ​ഷ്, കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ഒ​രു​മി​ച്ചുനി​ന്ന​താ​ണ് പ​ദ്ധ​തി നൂ​റു​ശ​ത​മാ​നം വി​ജ​യി​ക്കാ​നും പൂ​ർ​ത്തി​യാ​ക്കാ​നും സാ​ധി​ച്ച​തെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ പ്ര​വീ​ൺ ജി. ​പ​ണി​ക്ക​ർ പ​റ​ഞ്ഞു.