‘അ​തി​ജീ​വ​ന​താ​ളം’ വെ​ബി​നാ​ർ പ​ര​ന്പ​ര ര​ണ്ടാം ഭാ​ഗം ഇ​ന്ന്
Friday, June 11, 2021 9:53 PM IST
കു​ട്ട​നാ​ട്: കുട്ടനാടിന്‍റെ പ്ര​തി​സ​ന്ധി​ക​ൾ​ക്കു ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​യ​ർ​ത്തി കു​ട്ട​നാ​ട് ത​നി​മ മ​രു​തം യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന അ​തി​ജീ​വ​ന​താ​ളം വെബി​നാ​ർ പ​ര​ന്പ​ര​യു​ടെ ര​ണ്ടും മൂ​ന്നും ഭാ​ഗ​ങ്ങ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. ഇ​ന്ന് വൈ​കുന്നേരം ആറിന് രാ​ജ്യാ​ന്ത​ര കാ​യ​ൽ​കൃ​ഷി ഗ​വേ​ഷ​ണകേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ.​ കെ.​ജി.​ പ​ത്മ​കു​മാ​ർ വേ​ന്പ​നാ​ട്ടു​കാ​യ​ലും കു​ട്ട​നാ​ടും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ത​നി​മ ര​ക്ഷാ​ധി​കാ​രി കാ​വാ​ലം ബാ​ല​ച​ന്ദ്ര​ൻ അധ്യക്ഷ​ത വ​ഹി​ക്കും. വ​ർ​ഗീ​സ് പ​ന​ക്ക​ളം വ​ര​വി​ളി പാ​ടും. നാ​ളെ വൈ​കുന്നേരം ആറിന് എം. ​ഗോ​പ​കു​മാ​ർ കു​ട്ട​നാ​ടി​ന്‍റെ വി​ക​സ​ന ച​രി​ത്രം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ.​ നെ​ടു​മു​ടി ഹ​രി​കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ക്കും.​ സ​ര​സ​മ്മ ഗോ​പി​നാ​ഥ​ൻ വ​ര​വി​ളി പാ​ടും. ഡോ.​ തോ​മ​സ് പ​ന​ക്ക​ളം, ബി​ജു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.​ ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലെ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ന്നും സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന വെ​ബി​നാ​ർ പ​ര​ന്പ​ര​യി​ൽ ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​ശ​സ്ത​രാ​യ​വ​രു​ൾ​പ്പെ​ടെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ, ക​ർ​ഷ​ക​ർ, കൃ​ഷി​പ​ഠി​താ​ക്ക​ൾ, ശാ​സ്ത്ര​ജ്ഞ​ർ, പ​രി​സ്ഥി​തി ചി​ന്ത​ക​ർ, സാം​സ്കാരി​ക പ്ര​വ​ർ​ത്ത​ക​ർ, എ​ഴു​ത്തു​കാ​ർ, ആ​രോ​ഗ്യ​ചി​ന്ത​ക​ർ, രാ​ഷ്ട്രീ​യ-​സാം​സ്കാരി​ക നാ​യ​ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും.​ വെ​ബി​നാ​ർ പ​ര​ന്പ​ര പൂ​ർ​ത്തി​യാ​കു​ന്പോ​ൾ അ​ത് സ​മ​ഗ്ര​കു​ട്ട​നാ​ട് പ​ഠ​ന റി​പ്പോ​ർ​ട്ടാ​യി കേ​ര​ള​സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്-9645045142.