പൊ​ന്തുവ​ള്ള​ങ്ങ​ളെ ക​ണ​ക്കി​ൽ പെ​ടു​ത്ത​ണ​ം: കെ.​എ​സ്. മ​നോ​ജ്
Friday, June 11, 2021 9:56 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യു​ടെ തീ​ര​ദേ​ശ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പ​യോ​ഗി​ക്കു​ന്ന പൊ​ന്തു(തെ​ർ​മോ​ക്കോ​ൾ) വ​ള്ള​ങ്ങ​ളെ മ​ത്സ്യബ​ന്ധ​ന യാ​ന​ങ്ങ​ളാ​യി അം​ഗീ​ക​രി​ച്ച് ലൈ​സ​ൻ​സ് ന​ൽ​ക​ണ​മെ​ന്ന് ഡോ. ​കെ.​എ​സ്. മ​നോ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. ഔ​ട്ട് ബോ​ർ​ഡ് എ​ൻ​ജി​ൻ ഉ​പ​യോ​ഗിച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​നം ചെ​ല​വേ​റി​യ​താ​ണ്. മ​ണ്ണെ​ണ്ണ​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​പ്പോ​ൾ ക​ട​ത്തി​ൽനി​ന്ന് ക​രക​യ​റു​ന്ന​തി​ന് ഒ​രു ജീ​വ​നോ​പാ​ധി എ​ന്ന നി​ല​യി​ൽ പ്രാ​ദേ​ശി​ക​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​ണ് പൊ​ന്തു വ​ള്ള​ങ്ങ​ൾ. എ​ന്നാ​ൽ ഇ​വ​യ്ക്ക് മ​ത്സ്യ​ഫെ​ഡോ മ​ത്സ്യ​ബ​ന്ധ​ന വ​കു​പ്പോ മ​ത്സ്യബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന ലൈ​സ​ൻ​സ് ന​ൽ​കു​ന്നി​ല്ല. അ​തി​നാ​ൽ ത​ന്നെ അ​പ​ക​ട​ങ്ങ​ളി​ൽ നാ​ശന​ഷ്ടം സം​ഭ​വി​ച്ചാ​ൽ യാ​തൊ​രു ന​ഷ്ട​പ​രി​ഹാ​ര​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു ല​ഭി​ക്കു​ന്നി​ല്ല.
മാ​ത്ര​വു​മ​ല്ല, ത​ദ്ദേ​ശ സ്വ​യംഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പാ​വ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നോ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ലോ​ൺ ന​ൽ​കു​ന്ന​തിനോ ​ഇ​തു​കാ​ര​ണം ക​ഴി​യു​ന്നി​ല്ല. ഒ​രു പൊ​ന്തു​വ​ള​ത്തി​ന് 6000 മു​ത​ൽ 10,000 രൂ​പ വ​രെ ചെ​ല​വ് വ​രു​ന്നു. പൊ​ന്തു​വ​ള്ള​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കി മ​ത്സ്യ​ബ​ന്ധ​ന​യാ​ന​ങ്ങ​ളാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ഡോ. ​കെ.​എ​സ്. മ​നോ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.