ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രേ ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി
Friday, June 11, 2021 9:56 PM IST
ആ​ല​പ്പു​ഴ: ക​രി​മ​ണ​ൽ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ടു ന​ട​ത്തു​ന്ന ക​രി​മ​ണ​ൽ ഖ​ന​ന വി​രു​ദ്ധ സ​മ​ര​ത്തി​നു പിന്തുണ യറിയിച്ചും തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖം വീ​തി​കൂ​ട്ടി ആ​ഴം വ​ർ​ധി​പ്പി​ച്ച് കി​ഴ​ക്ക​ൻ വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ടും ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന വേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ. ക​രു​വാ​റ്റ മു​ത​ൽ തോ​ട്ട​പ്പ​ള്ളി വ​രെ​യു​ള്ള ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ ആ​ഴം കൂ​ട്ടി​യാ​ൽ മാ​ത്ര​മേ വെ​ള്ളം അ​ഴി​മു​ഖ​ത്ത് എ​ത്തു​ക​യു​ള്ളു. പ​ക​രം തോ​ട്ട​പ്പ​ള്ളി ക​ട​ൽ​ത്തീ​ര​ത്തു​നി​ന്ന് മ​ണ​ൽ​ഖ​ന​നം ന​ട​ത്തു​ന്ന​ത് ദു​ഷ്ട​ലാ​ക്കോ​ടെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​രി​മ​ണ​ൽ ഖ​ന​നം പാ​ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് സ​മ​രം ന​ട​ത്തു​ന്ന​തി​ൽ നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ ഖ​ന​ന​ത്തി​നു ചൂ​ട്ടു​പി​ടി​ക്കു​ന്ന​ത് ജ​ന​വ​ഞ്ച​ന​യാ​ണ​ന്നും ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു.
ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി ജി​ല്ലാ സെ​ക്ര​ട്ട​റി ബി​നു മ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​ ഷാ​ബ്ദ്ദീ​ൻ, കെ.​ടി.​ ജോ​സ​ഫ്, നീ​തു നി​ശാ​ന്ത്, ഷാ​ജി മൂ​പ്പ​ൻ​പ​റ​മ്പി​ൽ, ലൈ​സ​മ്മ ബേ​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.