എ​ലി​വേ​റ്റ​ഡ് ഹൈ​വേ: ആ​ശ​ങ്ക​ക​ൾ അകറ്റണമെന്നു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Saturday, June 12, 2021 11:57 PM IST
മങ്കൊന്പ്: എസി റോ​ഡി​നെ വെ​ള്ള​ക്കെ​ട്ടി​ൽനി​ന്നും ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ൽ കോ​ടി​ക​ൾ മു​ട​ക്കി​യു​ള്ള എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ർ​മാണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കു​ട്ട​നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാറാ​ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലു​ള്ള റോ​ഡ് ഉ​യ​ർ​ത്തു​ക​യും എസി കാ​നാ​ൽ ആ​ഴം​കൂ​ട്ടി പ​ള്ളാ​തു​രു​ത്തി വ​രെ തു​റ​ന്നുവി​ടു​ക​യും ചെ​യ്താ​ൽ ത​ന്നെ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​കും. ഭാ​വി​യി​ൽ കു​ട്ട​നാ​ടി​നു ശാ​പ​മാ​യി തീ​രു​ന്ന പ​ദ്ധ​തി​ക്കു പ​ക​ര​മാ​യി പെ​രു​ന്ന മു​ത​ൽ ക​ള​ർ​കോ​ടു വ​രെ ഫ്ലൈ ​ഓ​വ​ർ ഹൈ​വേ നി​ർ​മിച്ചാ​ൽ നി​ല​വി​ലു​ള്ള എസി റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും വ​ണ്‍​വേ​യാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ വേ​ണ്ട ഇ​ച്ഛാ​ശ​ക്തി സർക്കാരിന്‍റെ ഭാ​ഗ​ത്തുനി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നു പ്ര​മേ​യ​ത്തി​ലൂ​ടെ യോഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​ഷേ​ധ സം​ഗ​മം ഫൊ​റോ​ന വി​കാ​രി ഫാ​. മാ​ത്യു പു​ത്ത​ന​ങ്ങാ​ടി ഉദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സി​ബി മൂ​ല​ങ്കു​ന്നം ആ​ധ്യക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ​. ടോ​ണി മ​ണി​യ​ഞ്ചി​റ, അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ഷേ​ർ​ലി​ക്കു​ട്ടി ആ​ന്‍റ​ണി പ​തി​ന​ഞ്ചി​ൽ, മി​നി ജയിം​സ്, ജോ​സ് ജോ​ണ്‍ വെ​ങ്ങാ​ന്ത്ര, ജോ​ബ് വി​രു​ത്തി​ക​രി, മാ​ത്തു​ക്കുട്ടി ക​ഞ്ഞി​ക്ക​ര, മോ​ളി ജോ​സ​ഫ് പു​ര​യ്ക്ക​ൽ, ബാ​ബു വ​ട​ക്കേ​ക്ക​ളം, വ​ർ​ഗീ​സ് മാ​ത്യു തു​ണ്ടി​യി​ൽ, കു​ര്യാ​ക്കോ​സ് പു​ളി​വേ​ലി​ൽ, കു​ര്യ​ൻ ജോ​സ​ഫ് കോ​യി​പ്പ​ള്ളി തു​ട​ങ്ങിയ​വ​ർ പ്രസംഗിച്ചു.