ബീ​ച്ചി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ ന​ട്ടു
Sunday, June 13, 2021 10:24 PM IST
ആ​ല​പ്പു​ഴ: എ​ല്ലാ ദി​വസ​വും പ​രി​സ്ഥി​തിദി​ന​മെ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി പ്ര​കൃ​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന "എ​ന്‍റെ പ്ര​കൃ​തി​ക്കെ​ന്‍റെ മ​രം" പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബീ​ച്ചി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ ന​ട്ടു.

പ്ര​മു​ഖ പ​രി​സ്ഥി​തി ജൈ​വ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​നും വ​ന​മി​ത്ര, വൃ​ക്ഷ​മി​ത്രം പു​ര​സ്്കാ​ര ജേ​താ​വു​മാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി ഫി​റോ​സ് അ​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നെ​ല്ലി​ത്തൈ കൾ ന​ട്ട​ത്. ക​ട​ൽ​പ്പാ​ല​ത്തി​ന് തെ​ക്കു​ഭാ​ഗ​ത്താ​യി ന​ട​ത്തി​യ തൈ ​ന​ടീ​ൽ ച​ട​ങ്ങി​ന് ആ​ല​പ്പു​ഴ സൗ​ത്ത് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​ന​ൽ​കു​മാ​ർ തു​ട​ക്ക​മി​ട്ടു.

സൗ​ത്ത് സ്റ്റേ​ഷ​ൻ പ്രോ​ബേ​ഷ​ൻ എ​സ്ഐ ന​ന്ദ​കൃ​ഷ്ണ​ൻ, സി​പി​ഒ​മാ​രാ​യ അ​രു​ൺ, പ്ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും കു​റ​ഞ്ഞ​ത് പ​ത്തു​തൈ​ക​ളെ​ങ്കി​ലും ന​ട്ട് പ​രി​പാ​ലി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് എ​ന്‍റെ പ്ര​കൃ​തി​ക്കെ​ന്‍റെ മ​രം പ​ദ്ധ​തി ഫി​റോ​സ് അ​ഹ​മ്മ​ദ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.