കാ​യം​കു​ള​ത്ത് മു​ഴു​വ​ന്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഇ​ന്ന് അ​ട​ച്ചി​ടും
Sunday, June 13, 2021 10:25 PM IST
കാ​യം​കു​ളം: വ്യാ​പാ​രി വ്യ​വ​സാ​യി എ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി കാ​യം​കു​ളം നീ​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ ഒ​ഴി​കെ ബാ​ക്കി​യു​ള്ള മു​ഴു​വ​ന്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഇ​ന്ന​ട​ച്ചി​ടു​മെ​ന്ന് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​നി​ല്‍ സ​ബാ​ദ് അ​റി​യി​ച്ചു.
ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തെ ക​ട വാ​ട​ക ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, വ്യാ​പാ​രി​ക​ള്‍​ക്ക് പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക, വൈ​ദു​തി ബി​ല്ലി​ലെ ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്തെ ഫി​ക്സ​ഡ് ചാ​ര്‍​ജ് ഒ​ഴി​വാ​ക്കു​ക, ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ക, ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തെ ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​നും ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ല്‍ സ​ഹ​ക​രി​ക്കും. കാ​യം​കു​ളം വ്യാ​പാ​ര​ഭ​വ​നി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​നി​ല്‍ സ​ബാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എം ഷ​രീ​ഫ് , എ​സ്.​കെ ന​സീ​ര്‍, വി.​കെ മ​ധു,എ.​എ​ച്ച്‌.​എം ഹു​സൈ​ന്‍, അ​ബു ജ​ന​ത, സ​ജു മ​റി​യം, ജി. ​വി​ഠ​ള​ദാ​സ്, ഷി​ബു, നാ​ഗ​ന്‍ രാ​ജ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.