ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി: അ​രൂ​ർ മ​ണ്ഡ​ലത​ല ഉ​ദ്ഘാ​ട​നം
Monday, June 14, 2021 10:00 PM IST
തുറവൂർ: "ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി' പ​ദ്ധ​തി​യു​ടെ അ​രൂ​ർ മ​ണ്ഡ​ലത​ല ഉ​ദ്ഘാ​ട​നം ദ​ലീ​മ ജോ​ജോ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വി​വി​ധ പ​ച്ച​ക്ക​റി വി​ത്തു​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കു​ത്തി​യ​തോ​ട് കൃ​ഷി ഭ​വ​നി​ല്‍ കൂടിയ ചടങ്ങിൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വ​ത്സ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ജീ​വ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​കെ. സാ​ബു, എ.​യു. അ​നീ​ഷ്, കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ റേ​ച്ച​ല്‍ സോ​ഫി​ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്
സാ​ന്പ​ത്തി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​തി​ൽ സ​ർ​ക്കാ​രി​ന് അ​ഭി​ന​ന്ദ​നം

ആ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു തൊ​ഴി​ലി​ല്ലാ ദി​ന​ങ്ങ​ളി​ൽ ഒ​രു ദി​വ​സം 200 രൂ​പ​വ​ച്ച് ഒ​രാ​ഴ്ച​ത്തേ​ക്ക് 1200 രൂ​പ വീ​തം ന​ൽ​കാ​നും കി​റ്റു​ക​ൾ ന​ൽ​കാ​നും തീ​രു​മാ​നി​ച്ച​തി​ന് സ​ർ​ക്കാ​രി​നെ പ്ര​ത്യേ​കി​ച്ചും മു​ഖ്യ​മ​ന്ത്രി​യെ​യും ഫ​ഷ​റീ​സ് മ​ന്ത്രി​യെയും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് ആ​ല​പ്പു​ഴ രൂ​പ​ത.
അ​തോ​ടൊ​പ്പം സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ക​ട​ലി​ൽ പോ​കാ​ത്ത എ​ല്ലാ ദി​വ​സ​വും 300 രൂ​പ വ​ച്ചു ന​ൽ​ക​ണ​മെ​ന്ന മ​നു​ഷ്യാ​വ​കാ​ശ​ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വും ന​ട​പ്പാ​ക്ക​ണ​മ​ന്നും അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി രൂ​പ​ത പി​ആ​ർ​ഒ ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു. ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​വ​ർ​ക്ക് എ​ത്ര​യും വേ​ഗം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.