ലോ​ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി​ക്കി​ടെ ഇ​രു​ട്ട​ടി​യാ​യി സി​മ​ന്‍റ് വി​ലവ​ർ​ധ​ന
Wednesday, June 16, 2021 10:29 PM IST
പൂ​ച്ചാ​ക്ക​ൽ: ലോ​ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി​ക്കി​ടെ ഇ​രു​ട്ട​ടി​യാ​യി സി​മന്‍റ് വി​ല വ​ർ​ധ​ന.​ ഒ​രു ചാ​ക്ക് സി​മ​ന്‍റിന്‍റെ വി​ല 100 രൂ​പ വ​രെയാണ് ക​ന്പ​നി​ക​ൾ കൂ​ട്ടി​യ​ത്. ഒ​രു ചാ​ക്ക് സി​മ​ന്‍റിനു 360 രൂ​പ​യാ​ണ് നി​ല​വി​ലു​ള്ള​ത്. എ​ന്നാ​ൽ ക​ന്പ​നി​ക​ൾ 478 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. സ​ർ​ക്കാ​രു​മാ​യി നേ​ര​ത്തെ​യു​ണ്ടാ​യ ധാ​ര​ണ​യ്ക്കു വി​രു​ദ്ധ​മാ​ണ് ക​ന്പ​നി​ക​ളു​ടെ ന​ട​പ​ടി​യെ​ന്ന് കേ​ര​ള സി​മ​ന്‍റ് ട്രേ​ഡേ​ഴ്സ് സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​സി. വ​ക്ക​ച്ച​ൻ പ​റ​ഞ്ഞു.

ലോ​ക്ഡൗ​ണി​ൽ സ്തം​ഭി​ച്ച നി​ർ​മാ​ണ മേ​ഖ​ല​യെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന ന​ട​പ​ടി​യാ​ണ് സി​മ​ന്‍റ് ക​ന്പ​നി​ക​ളു​ടേ​ത്. പ​ല​യി​ട​ത്തും വാ​ങ്ങി വ​ച്ച സി​മ​ന്‍റ് ക​ട്ട​യാ​യി പോ​യ​തി​നാ​ൽ ലോ​ക്ഡൗ​ണി​ൽ ഇ​ള​വു ല​ഭി​ക്കു​ന്പോ​ൾ ഉ​യ​ർ​ന്ന വി​ല ന​ൽ​കി വീ​ണ്ടും വാ​ങ്ങേ​ണ്ടി വ​രും.
സി​മ​ന്‍റു വ്യാ​പാ​രി​ക​ൾ​ക്കും വി​ല വ​ർ​ധ​ന തി​രി​ച്ച​ടി​യാ​ണ്. 2011 മു​ത​ൽ ക​ന്പ​നി​ക​ൾ 100 രൂ​പ അ​ധി​ക​മാ​യി​ട്ടാ​ണ് വാ​ങ്ങു​ന്ന​ത്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 26 ശ​ത​മാ​നം ജി​എ​സ്ടി കൂ​ടി അ​ധി​കം ന​ൽ​കി​യാ​ണ് വി​ല്പ​ന​ക്കാ​ർ വാ​ങ്ങു​ന്ന​ത് എ​ന്നും ആ​രോ​പ​ണമു​ണ്ട്. ക​ഴി​ഞ്ഞവ​ർ​ഷം സ​മാ​ന​മാ​യ രീ​തി​യി​ൽ സി​മ​ന്‍റ് ക​ന്പ​നി​ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക് ഡി​സ്കൗ​ണ്ട് ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി വി​ല വ​ർ​ധി​ച്ച​പ്പോ​ൾ ഇ​രു വി​ഭാ​ഗ​വും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടു കൂ​ടി​യേ വി​ല വ​ർ​ധി​പ്പി​ക്കാ​വൂ എ​ന്ന് വ്യ​വ​സ്ഥ ഉ​ണ്ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​നി​ബ​ന്ധ​ന ലം​ഘി​ച്ചാ​ണ് ക​ന്പ​നി​ക​ൾ വി​ല വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രും സി​മ​ന്‍റ് ക​ന്പ​നി സം​ഘ​ട​ന​ക​ളു​മാ​യി സം​യു​ക്ത​മാ​യി ആ​ലോ​ചി​ച്ചാ​ണ് ഓ​രോ വ​ർ​ഷ​വും വി​ല നി​ശ്ചയി​ക്കു​ന്ന​ത്. ജി​എ​സ്ടി ഉത്പ​ന്ന​ങ്ങ​ൾ​ക്ക് ഏ​കീ​ക​ര​ണ വി​ല​യാ​ണ് ഈ​ടാ​ക്കേ​ണ്ട​ത്. എ​ന്നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇക്കാര്യ​ത്തി​ൽ തി​ക​ഞ്ഞ അ​ലം​ഭാ​വ​മാ​ണ് കാ​ണി​ക്കു​ന്ന​തെന്നും ഒ.സി. വ​ക്ക​ച്ച​ൻ ആ​രോ​പി​ച്ചു.