ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് വി​പു​ലീ​ക​രി​ച്ചു
Wednesday, June 16, 2021 10:29 PM IST
ചേ​ർ​ത്ത​ല: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ സേ​വ​നം വി​പു​ല​മാ​ക്കി. യൂ​ണി​റ്റി​ൽ മൂ​ന്നാ​മ​ത്തെ ഷി​ഫ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് വി​പു​ലീ​ക​ര​ണം. ഇ​തോ​ടെ 15 രോ​ഗി​ക​ളെ ഡ​യാ​ലി​സി​സി​നു വി​ധേ​യ​മാ​ക്കാം. ഒ​രു ഷി​ഫ്റ്റ് കൂ​ടി ഉ​ട​ൻ ഏ​ർ​പ്പെ​ടു​ത്തുന്നതോടെ 20 പേ​ർ​ക്ക് ഡ​യാ​ലി​സി​സ് ല​ഭ്യ​മാ​കും. ഇ​തി​ന​കം ആ​ശു​പ​ത്രി​യി​ൽ അ​പേ​ക്ഷി​ച്ച എ​ല്ലാ രോ​ഗി​ക​ൾ​ക്കും സേ​വ​നം ല​ഭ്യ​മാ​യി. ര​ണ്ടാം ഷി​ഫ്റ്റ് പ്ര​വ​ർ​ത്ത​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലി​സി ടോ​മി അ​ധ്യ​ക്ഷ​യാ​യി. പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​എ​സ്. സാ​ബു, കൗ​ണ്‍​സി​ല​ർ സ​ൽ​ജി, കെ.​പി. പ്ര​താ​പ​ൻ, കെ.​വി. ച​ന്ദ്ര​ബാ​ബു, ഡോ. ​അ​നി​ൽ​കു​മാ​ർ, ഡോ. ​പി.​ വി​ജ​യ​കു​മാ​ർ, ഡോ. ​അ​നി​ൽ വി​ൻ​സന്‍റ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.