ക​നി​വ് പ​ദ്ധ​തി​യു​മാ​യി തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത്
Wednesday, June 16, 2021 10:29 PM IST
ഹ​രി​പ്പാ​ട്: കോ​വി​ഡ് കാ​ല​ത്ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി ജീ​വി​ത​ങ്ങ​ൾ​ക്ക് ക​നി​വ് പ​ദ്ധ​തി​യി​ലൂ​ടെ സാ​ന്ത്വ​ന​മേ​കി തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സു​മ​നു​സു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ കോ​വി​ഡ് മൂ​ലം ദു​രി​ത​ത്തി​ലാ​യ കു​ടും​ബ​ങ്ങ​ൾ​ക്കും പ​ഞ്ചാ​യ​ത്തി​ലെ കി​ട​പ്പു​രോ​ഗി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കും വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​നും ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​നു​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക​നി​വ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പി​പി​ഇ കി​റ്റു​ക​ൾ, സാ​നി​റ്റൈ​സ​റു​ക​ൾ, മാ​സ്കു​ക​ൾ, കി​ട​പ്പു രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ബെ​ഡു​ക​ൾ, ഡ​യ​പ്പ​റു​ക​ൾ, ഭ​ക്ഷ്യ കി​റ്റു​ക​ൾ, ജ​ന​കീ​യ ഭ​ക്ഷ​ണ ശാ​ല​യി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള അ​രി, പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ മൊ​ബൈ​ൽ ഫോ​ണു​ക​ൾ, മ​റ്റ് പ​ഠ​ന സാ​മ​ഗ്ര​ഹി​ക​ൾ തു​ട​ങ്ങി​യ സ​ഹാ​യ​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ന​ൽ​കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ഒ​ട്ടേ​റെ പേ​രു​ടെ സ​ഹാ​യ​ങ്ങ​ളാ​ണ് എ​ത്തു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. വി​നോ​ദ്കു​മാ​ർ പ​റ​ഞ്ഞു.