ബാ​റു​ക​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധം
Wednesday, June 16, 2021 10:34 PM IST
ചേ​ർ​ത്ത​ല: ലോ​ക്ഡൗ​ണ്‍ കാ​ല​ഘ​ട്ടം പൂ​ർ​ണ​മാ​യും ക​ഴി​യാ​തെ​യും കോ​വി​ഡ് രോ​ഗഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ബാ​റു​ക​ൾ​ക്ക് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​നു​വാ​ദം ന​ൽ​കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന നേ​തൃ​ത്വം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ദേ​വാ​ല​യ​ങ്ങ​ളും വി​ദ്യാ​ല​യ​ങ്ങ​ളും ക​ലാ​ല​യ​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ക്കു​ന്പോ​ൾ ബാ​റു​ക​ൾ നി​ർ​ബാ​ധം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് വി​രോ​ധാ​ഭാ​സ​മാ​ണ്. വ​ൻ​കി​ട മ​ദ്യ​വ്യാ​പാ​രി-​വ്യ​വ​സാ​യി താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു ള്ള ​ഗൂ​ഢ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ബാ​റു​ക​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ പി​ന്നി​ലെ​ന്ന് നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു.
നേ​തൃ​യോ​ഗ​ത്തി​ൽ മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍ മാ​ട​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ദി​ലീ​പ് ചെ​റി​യ​നാ​ട് , ബി​നു മ​ദ​ന​ന​ൻ, ഇ. ​ഷാ​ബ്ദീ​ൻ, ഷീ​ല ജ​ഗ​ധ​ര​ൻ, ഹ​ക്കീം മു​ഹ​മ്മ​ദ് രാ​ജ, ഡി.​ഡി. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബാ​ർ​ന​യ​ത്തി​ൽ പ്ര​തി​ക്ഷേ​ധി​ച്ച് പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍ മാ​ട​മ​ന അ​റി​യി​ച്ചു.