സ​ബ്സി​ഡി മ​ണ്ണെ​ണ്ണ​വി​ത​ര​ണം മു​ട​ങ്ങി, മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ
Thursday, June 17, 2021 10:31 PM IST
ചേ​ര്‍​ത്ത​ല: സ​ബ്സി​ഡി​യി​ൽ മ​ണ്ണെ​ണ്ണ വി​ത​ര​ണം മു​ട​ങ്ങി​യ​ത് മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. സ​ബ്സി​ഡി നി​ര​ക്കി​ൽ സി​വി​ൽ സ​പ്ലൈ​സ് വ​ഴി ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പെ​ർ​മി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന മ​ണ്ണെ​ണ്ണ ല​ഭ്യ​മാ​കാ​ത്ത​താ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ൽ 129 ലി​റ്റ​ർ ല​ഭ്യ​മാ​യി​ട​ത്ത് മാ​ർ​ച്ച് മു​ത​ൽ യ​ഥാ​ക്ര​മം 122, 97, 105 ലി​റ്റ​റു​ക​ളാ​യി കു​റ​ഞ്ഞ​ത് ഈ ​മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​ണ്. മാ​സ​ത്തി​ന്‍റെ ആ​ദ്യ ആ​ഴ്ച​ക​ളി​ൽ ല​ഭ്യ​മാ​യി​രു​ന്ന മ​ണ്ണെ​ണ്ണ അ​വ​സാ​ന ആ​ഴ്ച​ക​ളി​ലേ​ക്കു ത​ള്ളി നീ​ക്കു​ന്ന​ത് ക​രി​ഞ്ച​ന്ത​ക്കാ​രെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 25 രൂ​പ നി​ര​ക്കി​ൽ മ​ണ്ണെ​ണ്ണ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ൽ 60 കോ​ടി രൂ​പ നീ​ക്കി​വെ​ച്ചി​ട്ടും സ​മ​യ​ബ​ന്ധി​ത​മാ​യി മ​ണ്ണെ​ണ്ണ വി​ത​ര​ണം ന​ട​ക്കാ​ത്ത​തി​നു പി​ന്നി​ൽ ക​രി​ഞ്ച​ന്ത ലോ​ബി​യു​ടെ​ഇ​ട​പെ​ട​ലാ​ണെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. മ​ൽ​സ്യ​ഫെ​ഡി​ന്‍റെ പ​മ്പു​ക​ൾ വ​ഴി 25 രൂ​പ സ​ബ്സി​ഡി നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന മ​ണ്ണ​ണ്ണ​യ്ക്ക് യ​ഥാ​ക്ര​മം ഫെ​ബ്രു​വ​രി മു​ത​ൽ 86, 90, 88 ,92 വി​ല വ​രു​മ്പോ​ൾ 70, 75 രൂ​പ നി​ര​ക്കു​ള്ള ക​രി​ഞ്ച​ന്ത​യി​ലേ​തി​നേ​ക്കാ​ൾ വി​ല കൂ​ടു​ത​ലാ​യ​തും, സ​ബ്സി​ഡി യ​ഥാ​സ​മ​യം കി​ട്ടാ​ത്ത​തും രൊ​ക്കം​പൈ​സാ കൊ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യം മൂ​ലം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ണ്ണ​യ്ക്കാ​യി ക​രി​ഞ്ച​ന്ത​യെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്നു.
കോ​വി​ഡ് മാ​ഹാ​മാ​രി​യു​ടെ പ്ര​തി​സ​ന്ധി​യും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ര​ന്ത​ര വി​ല​ക്കും മ​ൽ​സ്യ​ല​ഭ്യ​ത കു​റ​ഞ്ഞ​തും മേ​ഖ​ല​യു​ടെ പ്ര​തി​സ​ന്ധി ഇ​ര​ട്ടി​യാ​ക്കി. ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ലെ പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യു​ടെ സീ​സ​ൺ കൊ​യ്ത്തി​നാ​യി പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല ക​ട​ലി​ലേ​ക്ക് പോ​കാ​നി​രി​ക്കെ ഇ​ന്ധ​ന ദൗ​ർ​ല​ഭ്യം പ​ല​രു​ടെ​യും പ​ണി​മു​ട​ക്കും.
സ​ർ​ക്കാ​രി​ന്‍റെ ഇ​ത്ത​രം ക്ഷേ​മ​പ​ദ്ധ​തി​ക​ൾ യ​ഥാ​സ​മ​യം ല​ഭ്യ​മാ​കാ​ത്ത​തു​മൂ​ലം പ​ദ്ധ​തി​യു​ടെ ഗു​ണം മ​ത്സ്യ​മേ​ഖ​ല​യ്ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ത്സ്യ​മേ​ഖ​ല​യു​ടെ സം​ര​ക്ഷാ​ണാ​ർ​ഥം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ മെ​ല്ലെ​പ്പോ​ക്ക് അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ആ​ശ്ര​യം, സെ​ക്ര​ട്ട​റി ആ​ന്‍റ​ണി കു​രു​ശി​ങ്ക​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.